in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ സൈനിങ് ഇതായിരിക്കും??

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസനിലേക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കിടിലൻ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചെയ്യേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ്.

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസനിലേക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കിടിലൻ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചെയ്യേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ്.

കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച വിങ് ബാക്ക് താരങ്ങൾ നിരവധി പേര് ഇതിനകം ടീം വിട്ടതിനാൽ പ്രത്യേകിച്ച് വിങ് ബാക്ക് പൊസിഷനുകളിൽ പുതിയ താരങ്ങളെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

റിപ്പോർട്ടുകൾ പ്രകാരം ബാംഗ്ലൂരു എഫ്സിയിൽ നിന്നും ഇന്ത്യൻ സൂപ്പർ താരമായ പ്രബീർ ദാസിനെ കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.

29-വയസുകാരനായ റൈറ്റ് ബാക്ക് താരത്തിനെ ട്രാൻസ്ഫർ ഫീ മുടക്കി രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കാനുള്ള നീക്കമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

ഒരുപക്ഷെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഇന്ത്യൻ താരത്തിനു വേണ്ടിയുള്ള മികച്ച നീക്കമാണ് ഇതെന്ന് നമുക്ക് വിശേഷിപ്പിക്കാം.

എതിർനീക്കങ്ങൾ തടയുന്നതിനൊപ്പം മുന്നോട്ട് കയറി ആക്രമിച്ചു കളിക്കുവാനും മികച്ച ക്രോസ്സുകൾ ബോക്സിനകത്തേക്ക് നൽകുവാനും കഴിവുള്ള ഈ താരത്തിന്റെ സേവനം ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്സിന്റെ വേട്ട അവസാനിക്കുന്നില്ല?വിദേശ സൈനിങ്ങിന് പുറമെ കിടിലൻ ഇന്ത്യൻ സൈനിങ് വരുന്നു?

സൗദി കിരീടം കൈവിടാൻ തയ്യാറല്ല, ക്രിസ്റ്റ്യാനോ ഗോളിൽ അൽ നസ്ർ മുന്നോട്ട്?