ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ രണ്ടാമത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പൂർത്തിയാക്കിയപ്പോൾ ഈസ്റ്റ് ബംഗാളിനെതീരെ തകർപ്പൻ വിജയമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. നോഹ് സദോയിയും ക്വാമി പെപ്രയും നേടുന്ന ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ വിജയം സ്വന്തമാക്കി.
Also Read – ഇജ്ജാതി ഗോളുകൾ പിറന്ന ഒരു അടിപൊളി മത്സരം👀🔥കണ്ടുനിന്നവരെ രോമാഞ്ചം കൊള്ളിച്ച ഗോളുകൾ ഇതാ..
നേരത്തെ ടൂർണമെന്റിലും ഈ രണ്ട് വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി തിളങ്ങിയത്. ഡ്യുറണ്ട് കപ്പിൽ ഗോൾഡൻ ബൂട്ട് ജേതാവായ നോഹ് സദോയിയും കൂടാതെ ക്വാമി പെപ്രയും ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തി.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ക്വാമി പെപ്ര. ജീസസ് വന്നത്തോടെ നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ഇലവനിൽ സ്ഥാനമില്ലെങ്കിലും ലഭിക്കുന്ന അവസരങ്ങളിൽ ക്വാമി പെപ്ര മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.
Also Read – ഹോം ഗ്രൗണ്ടിൽ വിജയം നേടിയെല്ലാ ടീമുകളും, ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ളവരുടെ പ്രകടനം നോക്കൂ..
ഈ സീസണിൽ ക്വാമി പെപ്രയുടെ കണക്കുകൾ പുറത്തെടുക്കുകയാണെങ്കിൽ മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് താരത്തിനും ഇത്രയും ഗോൾ കോൺട്രിബുഷൻസ് നേടാനായിട്ടില്ല. എട്ടു മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകളും നാല് അസിസ്റ്റുകളും ആണ് ക്വാമി പെപ്ര സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സബ്ബായി ഈ സീസണിൽ സൂപ്പർതാരം തിളങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ വെല്ലാനാരുമില്ല, ബഗാൻ ഫാൻസിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസ് തീ🔥