in ,

ഹോം ഗ്രൗണ്ടിൽ വിജയം നേടിയെല്ലാ ടീമുകളും, ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ളവരുടെ പ്രകടനം നോക്കൂ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാമത്തെ റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു കഴിഞ്ഞു. ശക്തരായ ടീമുകൾ വിജയങ്ങൾ സ്വന്തമാക്കി വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടി പോയിന്റ് ടേബിളിൽ മുൻനിരയിൽ തുടക്കം കുറിക്കാനുള്ള ശ്രമങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാമത്തെ റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു കഴിഞ്ഞു. ശക്തരായ ടീമുകൾ വിജയങ്ങൾ സ്വന്തമാക്കി വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടി പോയിന്റ് ടേബിളിൽ മുൻനിരയിൽ തുടക്കം കുറിക്കാനുള്ള ശ്രമങ്ങളിലാണ്.

Also Read –  ബ്ലാസ്റ്റേഴ്സിൽ ദിമിത്രിയോസിന്റെ പകരക്കാരൻ!! ഗോൾഡൻ ബൂട്ടിനെ കുറിച്ചും സൂപ്പർതാരം..

ഐ എസ് എൽ മുൻ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ് സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാംഗ്ലൂർ എഫ്സി വിജയം സ്വന്തമാക്കി. ഒഡീഷ എഫ്സിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയ പഞ്ചാബ് രണ്ടാമത്തെ വിജയവും സ്വന്തമാക്കി മുന്നേറി.

Also Read –  ഇജ്ജാതി ഗോളുകൾ പിറന്ന ഒരു അടിപൊളി മത്സരം👀🔥കണ്ടുനിന്നവരെ രോമാഞ്ചം കൊള്ളിച്ച ഗോളുകൾ ഇതാ..

മുംബൈ സിറ്റി എഫ് സി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് ജംഷെഡ്പൂര് എഫ്സി ഹോം ഗ്രൗണ്ടിൽ തങ്ങളുടെ ആധിപത്യം പ്രകടിപ്പിച്ചു. അതേസമയം മുഹമ്മദൻസും എഫ് സി ഗോവയും തമിൽ നടന്ന മത്സരം ഒരു ഗോളിന് സമനിലയിലാണ് അവസാനിച്ചത്.

Also Read –  ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള അവസരങ്ങൾ ലഭിച്ചു, പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിടാത്തതിന്റെ കാരണങ്ങൾ വെളിപ്പെടുത്തി സൂപ്പർതാരം👀

കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച്  ഈസ്റ്റ് ബംഗാളിനെ  ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് മോഹൻ ബഗാന്റെ സീസണിലെ ആദ്യ വിജയം. ഈ മാച്ച് വീക്കിൽ വിജയം നേടിയ ടീമുകളെല്ലാം ഹോം ടീമുകൾ ആയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

Also Read –  മാനസികമായി തളർത്താൻ ആർക്കും കഴിയില്ല, വിമർശനങ്ങൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..

മാനസികമായി തളർത്താൻ ആർക്കും കഴിയില്ല, വിമർശനങ്ങൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ വെല്ലാനാരുമില്ല, ബഗാൻ ഫാൻസിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ തീ🔥