in ,

LOVELOVE LOLLOL

‘ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ നൽകാനാണ് ഇവിടെ വന്നത്, ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നോളൂ..

ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ വന്ന പത്തു വർഷത്തിലധികം പിന്നിടുമ്പോൾ നിലവിൽ ഐ എസ് എൽ കളിക്കുന്ന ടീമുകളെല്ലാം എന്തെങ്കിലും കിരീടം സ്വന്തമാക്കിയവരാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാത്രമാണ് കിരീടം ഇല്ലാത്ത രാജാക്കന്മാരായി ഐ എസ് എലിൽ തുടരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ വന്ന പത്തു വർഷത്തിലധികം പിന്നിടുമ്പോൾ നിലവിൽ ഐ എസ് എൽ കളിക്കുന്ന ടീമുകളെല്ലാം എന്തെങ്കിലും കിരീടം സ്വന്തമാക്കിയവരാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാത്രമാണ് കിരീടം ഇല്ലാത്ത രാജാക്കന്മാരായി ഐ എസ് എലിൽ തുടരുന്നത്.

Also Read –  ‘എതിരാളികൾ ശക്തരാണെന്ന് അറിയാം, വളരെ മികച്ച ടീം.. പക്ഷെ നമുക്ക് വിജയിക്കേണ്ടതുണ്ട്’

സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന്  അഭിപ്രായപ്പെടുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ മൈകൽ സ്റ്റാറെ. കിരീടം സ്വന്തമാക്കുന്നത് വിജയവും തോൽവിയും തമ്മിലുള്ള രേഖയാണിതെന്ന് പറഞ്ഞ സ്റ്റാറെ ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ വന്നിട്ട് 10 വർഷത്തിലധികം പിന്നിട്ടു കഴിഞ്ഞുവെന്നും കേരള ബ്ലാസ്റ്റേഴ്സ് സമീപകാലത്ത് കിരീടം സ്വന്തമാക്കുമെന്ന്  പൂർണ്ണ വിശ്വാസമുണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തു.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായി എന്ന് തിരിച്ചെത്തും? വ്യക്തമായ ഉത്തരം നൽകി സൂപ്പർതാരം😍🔥

ഉടൻ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കിരീടം സ്വന്തമാക്കുമോ എന്നറിയില്ല പക്ഷേ ഞാനിവിടെ വന്നിരിക്കുന്നത് സാധ്യമായ മത്സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കാനാണെന്ന് പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് കോച്ച് കിരീടം സ്വന്തമാക്കാൻ എന്തൊക്കെയാണ് ആവശ്യമുള്ളതെന്ന് അറിഞ്ഞിരിക്കുന്നത്  നല്ലതാണെന്നും അതിനാൽ തന്നെയാണ് ഞാനിവിടെ വന്നിരിക്കുന്നതെന്നും പറഞ്ഞു.

Also Read –  വിജയിക്കാമായിരുന്ന മത്സരമായിരുന്നു, എങ്കിലും തലയുയർത്തി കൊമ്പൻമാർ മടങ്ങുന്നു..

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ 3 മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ മൈകൽ സ്റ്റാറെയുടെ ടീം ഓരോ വിജയം, തോൽവി, സമനില എന്നിവ സ്വന്തമാക്കി നാല് പോയന്റുകളുമായി തുടക്കം കുറിച്ചു. ബ്ലാസ്റ്റേഴ്സിന് കിരീടം നേടികൊടുക്കുമെന്നുള്ള സ്റ്റാറെയുടെ പ്രതീക്ഷകൾ ഈ സീസണിൽ സാധ്യമാവണമേയെന്ന് പ്രാർത്ഥിക്കുകയാണ് ആരാധകർ.

Also Read –  ‘ഇതൊരു തുടക്കം മാത്രം, ബ്ലാസ്റ്റേഴ്സിന്റെ യുദ്ധങ്ങൾ ഇനി കാണാൻ പോവുന്നതേയുള്ളൂ’

ഈസ്റ്റ് ബംഗാളിന് ഇവാൻ ആശാനെ വേണം

ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം എന്ന്?, എതിരാളി ആര്? അപ്ഡേറ്റ് ഇതാ…