ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ നായകനായി തുടർന്നിരുന്ന ഗോവൻ സ്വദേശി ജെസൽ കാർനീറോ ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിച്ചുകൊണ്ട് ടീം വിടുമെന്ന് ശക്തമായ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
2019-2020 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോടൊപ്പം ചേർന്ന ജെസൽ കാർനീറോ നാല് വർഷം ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ പന്ത് തട്ടിയതിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോട് വിട പറയുന്നത്.
ഇപ്പോഴിതാ താരം ടീം വിടുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. മെയ് 31-ന് കരാർ അവസാനിക്കുന്നതിനാൽ ഫ്രീ ഏജന്റായിട്ടാണ് താരം ബ്ലാസ്റ്റർസിനോട് വിട പറയുന്നത്.
ഫ്രീ ട്രാൻസ്ഫറിലൂടെ ട്രാൻസ്ഫർ ഫീ ഒന്നും നൽകാതെ ജെസലിനെ ടീമിൽ എത്തിക്കാൻ നിലവിൽ ഇന്ത്യൻ ക്ലബ്ബുകൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. 65മത്സരങ്ങളോളം ബ്ലാസ്റ്റേഴ്സിൽ കളിച്ച ജെസൽ ആറ് അസിസ്റ്റുകൾ ഉൾപ്പടെ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ മിന്നിത്തിളങ്ങി.