ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുൻപായി കൊച്ചിയിൽ വെച്ച് പ്രീസീസൺ പരിശീലനം ആരംഭിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഏറെ പ്രതീക്ഷകളുമായി തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്ബോൾ സീസണിനെ സമീപിക്കുന്നത്.
എന്നാൽ ട്രാൻസ്ഫർ മാർക്കറ്റിൽ സൈനിങ് നടത്തുന്ന കാര്യത്തിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് മറ്റു ക്ലബ്ബുകളുമായി താരതമ്യം ചെയുമ്പോൾ വളരെ പിന്നിലാണ്. പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ നിരവധി നടക്കുന്നുണ്ട്.
മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദിന്റെ കാര്യത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചർച്ചകൾ നടത്തുകയാണ്. അതേസമയം തന്നെ മോഹൻ ബഗാൻ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നത്.
ബംഗാളിൽ നിനുമുള്ള മാധ്യമപ്രവർത്തകരുടെ റിപ്പോർട്ട് പ്രകാരം മോഹൻ ബഗാൻ നായകനായ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പ് വെക്കാൻ ഒരുങ്ങുകയാണ്. എന്നൽ സഹലിന്റെ കാര്യം ഇതുവരെ അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല.