ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ തുടങ്ങാൻ ഒരുങ്ങവേ പ്രീസീസൺ വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ഈ മാസം തന്നെ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ തയ്യറെടുപ്പുകൾ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ വിദേശ സൈനിങ്ങുകൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഇനിയും രണ്ട് വിദേശ താരങ്ങളെ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് സൈൻ ചെയ്യേണ്ടതായി ഉണ്ട്.
ഒരു ഫോർവേഡ്, ഒരു സെന്റർ ബാക്ക് പൊസിഷനുകളിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വിദേശ താരങ്ങളെ സൈൻ ചെയ്യേണ്ടത്. ഇത് സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ട്. ഏറ്റവും ഒടുവിൽ വന്ന ട്രാൻസ്ഫർ റൂമർ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരു സ്പാനിഷ് താരത്തിനെ നോട്ടമിട്ടിരിക്കുകയാണ്.
ലാലിഗ ടീമായ എൽഷേയുടെ മുൻ താരമായിരുന്ന സ്പാനിഷ് ഫോർവേഡ് മാനുവേൽ ജസ്‌റ്റോയെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടത് എന്നാണ് ട്രാൻസ്ഫർ റൂമർ. എങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ വിദേശ സൈനിങ് കാത്തിരിക്കുകയാണ് ആരാധകർ.