in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഫ്രഞ്ച് ലീഗിൽ നിന്നുമൊരു കിടിലൻ ഐറ്റത്തിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി വമ്പൻ ഫോറിൻ സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിരവധി താരങ്ങളെ സമീപിച്ചുകൊണ്ട് തങ്ങൾക്ക് അനുയോജ്യമായവരെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി വമ്പൻ ഫോറിൻ സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിരവധി താരങ്ങളെ സമീപിച്ചുകൊണ്ട് തങ്ങൾക്ക് അനുയോജ്യമായവരെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

ബൊളീവിയൻ ലീഗിൽ കളിക്കുന്ന ഡോമിനിക്കൻ റിപ്പബ്ലിക് താരമായ ഡോർണി റൊമേറോക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയെങ്കിലും ട്രാൻസ്ഫർ ഫീയും താരത്തിന് നൽകിയ ഓഫറിന്റെയും കാര്യത്തിൽ ഇരുപക്ഷവും യോജിക്കാത്തതിനാൽ ആ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിക്ടർ മോംഗിൽന് പകരക്കാരനായി ഒരു ഡിഫെൻസീവ് താരത്തിനെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഫ്രഞ്ച് ലീഗിന്റെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഒരു ക്ലബ്ബിൽ നിന്നുമാണ് താരത്തിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടക്കുന്നത്.

സേവ്യർ ലഗ്ലൈസ് കൗസ്സി എന്ന 33 വയസുകാരനാണ് ഐവറി കോസ്റ്റ് താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. എന്നാൽ ഒരു സ്ഥിരകരാറിൽ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നതെങ്കിലും ലോൺ അടിസ്ഥാനത്തിൽ താരത്തിനെ വിട്ടുനൽകാനാണ് മാതൃക്ലബ്ബായ പാവു എഫ്സി ഉദ്ദേശിക്കുന്നത്.

ഈ താരത്തിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ചർച്ചകൾ വിജയകരമായി മുന്നോട്ട് പോയാൽ മാത്രമേ ഈ ട്രാൻസ്ഫർ ഡീൽ യാഥാർഥ്യമാകുകയുള്ളൂ. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നമുക്ക് ലഭിക്കും.

ശുഭം സാരംഗി ടു കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫറിൽ വൻ ട്വിസ്റ്റ്‌?

ബാംഗ്ലൂരുവിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് തൂക്കിയ രണ്ട് കിടിലൻ താരങ്ങളെ പൊക്കാൻ വമ്പൻമാർ വരുന്നു?