ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയുടെ താരമായ സുനിൽ ചേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോൾ റഫറി അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം ബഹിഷ്കരിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് ബോക്സിനു പുറത്ത് നിന്നും ലഭിച്ച ഫ്രീകിക്ക് ഫൗൾ നടന്നതിനു ശേഷം ഏതാനും സെക്കന്റുകൾ കഴിഞ്ഞതിനു ശേഷമാണ് ക്വിക് ഫ്രീകിക്കായി എടുത്തത്.
കൂടാതെ ഫ്രീകിക്ക് പൊസിഷനിൽ ബോളിന് ചുറ്റും റഫറി സ്‌നോ സ്പ്രേ ഉപയോഗിച്ച് അടയാളപ്പെടുത്തതിനാലും, ബ്ലോക്ക് ചെയ്യാൻ നിന്ന ബ്ലാസ്റ്റേഴ്‌സ് താരം ലൂണയോട് പിന്നോട്ട് മാറിനിൽക്കുവാൻ ആവശ്യപ്പെട്ടതിനാലും ഇത് സാധാരണഗതിയിലുള്ള ഫ്രീകിക്ക് ആണെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വിശ്വസിച്ചു, എന്നാൽ ഫ്രീകിക്ക് ക്വിക്ക് ആയി എടുത്ത സുനിൽ ചേത്രി നേടിയ ഗോൾ റഫറി അനുവദിച്ചു.
എന്തായാലും ഈ മത്സരത്തിൽ റഫറിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് കാണിച്ചുകൊണ്ട് തെളിവുകൾ നിരത്തി കേരള ബ്ലാസ്റ്റേഴ്‌സ് AIFF-ന് മുൻപാകെ സമർപ്പിച്ച പരാതിയിൽ റഫറി ജോൺ ക്രിസ്റ്റലിനെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടു.
AIFF-ന്റെ അച്ചടക്കകമ്മിറ്റി സമിതിയിൽ നടന്ന ചർച്ചയിൽ ഹാജരായ റഫറി ജോൺ ക്രിസ്റ്റൽ തന്റെ തീരുമാനം ശെരിയാണെന്നും നിയമബുക്ക് അനുസരിച്ചാണ് താൻ തീരുമാനം എടുത്തത് എന്നതിൽ ഉറച്ചുനിന്നു.
എന്നാൽ പരാതി നൽകിയ കേരള ബ്ലാസ്റ്റേഴ്സിന് നിയമബുക്കിലെ നിയമങ്ങൾ റഫറി തെറ്റിച്ചെന്ന് വ്യക്തമായി തെളിയിക്കാൻ കഴിഞ്ഞില്ല. ഇതോടെ റഫറിക്കെതിരെ ഇനി നടപടികൾ ഉണ്ടാവില്ല.
മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ :
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :