ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദകരമായ പ്ലേഓഫ് മത്സരത്തിൽ അരങ്ങേറിയ അനിഷ്ടസംഭവങ്ങൾക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനെതിരെ കുറ്റം ചുമത്തി AIFF നോട്ടിസ് നൽകിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷൻറെ കണ്ടെത്തൽ.
നിർണ്ണായക സമയത്ത് ബാംഗ്ലൂരു എഫ്സി നേടിയ വിവാദ ഫ്രീകിക്ക് ഗോളിനെ ചൊല്ലി തന്റെ ടീമിനോട് കളം വിടാൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നിർദ്ദേശിച്ചതാണ് ഇതിന് കാരണം.
ഇത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിന് പിഴയും, കൂടാതെ പരിശീലകന് വിലക്ക് ലഭിക്കാനുമാണ് സാധ്യത കാണപ്പെടുന്നത്. അടുത്ത ഐഎസ്എൽ സീസണിലെ അൽപ്പം മത്സരങ്ങളിലായിരിക്കും വിലക്ക് ലഭിക്കുക.
നിലവിൽ അവധിക്കാലം ആഘോഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാർച്ച് മാസം അവസാനത്തോടെ കൊച്ചിയിൽ തിരിച്ചെത്തുകയും ഏപ്രിൽ മാസം നടക്കുന്ന സൂപ്പർ കപ്പിന് വേണ്ടി ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്യും.