ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പ്രീസീസൺ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പരിശീലനം.
കൊച്ചിയിലെ പ്രീസീസൺ പരിശീലനം കഴിഞ്ഞതിനു ശേഷം കൊൽക്കത്തയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം തന്നെയാണ് ഡ്യൂറണ്ട് കപ്പിനും കുപ്പായമണിയുക. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമായിരുന്നു ഡ്യൂറണ്ട് കപ്പ് കളിച്ചത്.
ഡ്യൂറണ്ട് കപ്പ് കളിക്കുക വഴി അടുത്ത സീസണിലേക്ക് ശക്തമായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് തങ്ങളുടെ പരിശീലകനായ ഇവാൻ വുകോമനോവിചിനു ലഭിച്ച 10 മത്സരങ്ങളുടെ വിലക്കും ഇതിലൂടെ കുറക്കാനാകും.
ഡ്യൂറണ്ട് കപ്പ് ടൂർണമെൻറിനു ശേഷം ദുബായിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം യു എ ഇ യിൽ പരിശീലനം നടത്തുകയും പ്രോ ലീഗ് ടീമുകളുമായി സൗഹൃദ മത്സരം കളിക്കുകയും ചെയ്യും.