ഹീറോ സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിലവിലെ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിട്ടപ്പോൾ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.
എന്നാൽ ഈ മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ലൈനപ്പ് പ്രഖ്യാപിച്ചപ്പോൾ സൂപ്പർ താരമായ ഇവാൻ കലിയൂഷ്നിയുടെ അഭാവം ആരാധകർക്ക് ആശങ്ക നൽകിയിരുന്നു.
മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കവേ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇഷ്ഫാക് അഹ്‌മദ് ഇതിന്റെ കാരണവും വെളിപ്പെടുത്തി.
കാലിനു ചെറിയ രീതിയിലുള്ള പരിക്ക് അനുഭവപ്പെട്ടത് കൊണ്ടാണ് ഇവാൻ കലിയൂഷ്നിയെ ടീമിൽ ഉൾപ്പെടുത്താത്തത് എന്ന് അദ്ദേഹം വ്യക്തമാക്കി.
താരത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ തയ്യാറല്ലെന്നും ഇഷ്ഫാക് അഹ്‌മദ് കൂട്ടിച്ചേർത്തു. ശ്രീനിധി ഡെക്കാൻ എഫ്സിക്കെതിരായ അടുത്ത മത്സരത്തിൽ താരം ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹീറോ സൂപ്പർ കപ്പ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്. കൂടുതൽ വാർത്തകൾക്കായി aaveshamclub സന്ദർശിക്കൂ..