കഴിഞ്ഞ ഐഎസ്എൽ സീസണിലേത് പോലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിലവിൽ പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.
ഐഎസ്എലിന്റെ ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള കരാർ അവസാനിക്കുന്ന നിരവധി താരങ്ങളുണ്ട്. അതിൽ പല താരങ്ങളുടെയും കരാർ പുതുക്കാനുള്ള ചർച്ചകളും നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്.
എന്നാൽ ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മൂന്നു ഇന്ത്യൻ സൂപ്പർ താരങ്ങളുടെ കരാർ പുതുക്കാൻ ഇതുവരെ കാര്യമായ നീക്കങ്ങൾ ഉണ്ടായിട്ടില്ലെന്നത് താരങ്ങൾ ക്ലബ്ബ് വിട്ടേക്കാമെന്നതിന്റെ സൂചനയായാണ് കാണുന്നത്.
ഹെർമൻ ജോത് കബ്ര, ജെസൽ, നിഷു കുമാർ എന്നീ താരങ്ങളുടെ കാര്യത്തിലാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്. ഉയർന്ന പ്രതിഫലം വാങ്ങുന്ന മുൻ ബാംഗ്ലൂരു താരമായ നിഷു കുമാർ തന്റെ പ്രതിഫലം കുറക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സുമായി പുതിയ ഒരു കരാർ ലഭിച്ചേക്കാം.
ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന പൂട്ടിയ ഇതിനകം ക്ലബ്ബ് വിട്ടിട്ടുണ്ട്. എന്തായാലും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ നടത്താത്ത കേരള ബ്ലാസ്റ്റേഴ്‌സ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടത്തുന്ന ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.