in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇനിയത് നടക്കില്ല..! ആശാൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി..

ഇന്ത്യൻ സൂപ്പർ ലീഗ് അവസാന ഘട്ട മത്സരങ്ങളോട് അടുക്കുകയാണ്. ഈ ആഴ്ചയോടെ ലീഗ് സ്റ്റേജ് മത്സരങ്ങൾ എല്ലാം അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാന മത്സരത്തിൽ ഞായറാഴ്ച ശക്തരായ ഹൈദരാബാദ് എഫ്സിയെ നേരിടും.

ഇന്ത്യൻ സൂപ്പർ ലീഗ് അവസാന ഘട്ട മത്സരങ്ങളോട് അടുക്കുകയാണ്. ഈ ആഴ്ചയോടെ ലീഗ് സ്റ്റേജ് മത്സരങ്ങൾ എല്ലാം അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാന മത്സരത്തിൽ ഞായറാഴ്ച ശക്തരായ ഹൈദരാബാദ് എഫ്സിയെ നേരിടും.

ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിൽ എടികെക്കെതിരെയുള്ള വാശിയെറിയ പോരാട്ടത്തിൽ മലയാളി താരം രാഹുൽ കെപി റെഡ് കാർഡ് കണ്ടിരുന്നു. ഹൈദരാബാദിനെതിരെയുള്ള പോരാട്ടത്തിൽ താരം ഒഴികെ ബാക്കി എല്ലാ താരങ്ങളും കളിക്കാൻ ലഭ്യമാണെന്നാണ് ഇവാൻ ആശാൻ പറഞ്ഞത്.

എന്നാലും സാധാരണ രീതിയിൽ നിന്നും വളരെവലിയ കാര്യമാണ് ആശാൻ ചൂണ്ടി കാണിച്ചിട്ടുള്ളത് ഇപ്പോൾ. ഇനി വരാൻ പോകുന്ന മത്സരങ്ങൾ വളരെയധികം പ്രധാനപെട്ടതാണെന്നും പ്ലേഓഫിൽ ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത് ശക്തരായ ടീമുകളെയാണെന്നും അവിടെ പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ആശാൻ പറഞ്ഞിരിക്കുന്നത്.

താരങ്ങൾ ട്രെയിനിങ്ങിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും കളിക്കളത്തിൽ എത്തുമ്പോൾ പല തരത്തിലും താരങ്ങളുടെ കൈയിൽ നിന്നും പന്ത് നഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള പിഴവുകൾ ലീഗിൽ സ്റ്റേജിൽ വലിയ വിലയാണ് നൽകിത്.

പക്ഷെ ഇനി അതുപോലെയല്ല, പ്ലേഓഫ്‌ ഘട്ടത്തിലേക്ക് വരുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ നടത്തുന്ന വ്യക്തികരമായ പിഴവുകൾ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫിൽ വലിയ തിരിച്ചടി ഉണ്ടാക്കുമെന്നും. അതുകൊണ്ട് ഇനി വരുന്ന മത്സരങ്ങളിൽ താരങ്ങൾ കുറച്ചുകൂടി ജാഗ്രതയോടെ കളിക്കണമെന്നാണ് ഇവാൻ ആശാൻ പറഞ്ഞത്.

എന്തിരുന്നാലും പ്ലേഓഫ്‌ നേരത്തെ ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം ഇനി മൂന്ന് സ്ഥാനത്തോ അല്ലെങ്കിൽ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്യുക എന്നാണ്. എന്നാൽ മാത്രമേ പ്ലേഓഫിൽ ഹോം അനുകൂലം ഉണ്ടാക്കുകയുള്ളു.

ആർസിബിയ്ക്കും പരിക്ക് വില്ലനാവുന്നു; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും

ഹൈദരാബാദ് എഫ്സിക്കെതിരെയുള്ള മത്സരത്തിന് മുൻപായി ആശാന്റെയൊപ്പം ലൂണ വരും..