in ,

LOVELOVE

ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ട്രോഫി നേടിയിട്ടില്ല, എന്നാൽ ഞാൻ ഇവിടെ വന്നത് ട്രോഫികൾ നേടാനാണെന്ന് പ്രീതം കോട്ടാൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി മികച്ച സൈനിങ്ങുകൾ നടത്താൻ ലക്ഷ്യം വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മോഹൻ ബഗാൻ നായകനായ പ്രീതം കൊട്ടാലിനെ 2026 വരെ നീളുന്ന മൂന്നു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി മികച്ച സൈനിങ്ങുകൾ നടത്താൻ ലക്ഷ്യം വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മോഹൻ ബഗാൻ നായകനായ പ്രീതം കൊട്ടാലിനെ 2026 വരെ നീളുന്ന മൂന്നു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിൽ എത്തിയതിനു ശേഷം തന്റെ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് പ്രീതം കോട്ടാൽ. ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നേടാത്ത ഐ എസ് എൽ കിരീടം നേടുവാൻ വേണ്ടിയാണ് താൻ ഇവിടെ വന്നതെന്നാണ് പ്രീതം കോട്ടൽ പറഞ്ഞത്.

“ഞാനൊരു പ്രഫഷണൽ ഫുട്ബോളറാണ്, അതിനാൽ ടീം മാറുകയെന്നത് സ്വഭാവികമാണ്. മോഹൻ ബഗാൻ ഫാൻസ്‌ എല്ലായിപ്പോഴും എന്റെ മനസ്സിൽ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് ഒരു പുതിയ വെല്ലുവിളിയാണ്, ഇതുവരെ ബ്ലാസ്റ്റേഴ്‌സ് കിരീടം നേടിയിട്ടില്ല, പക്ഷെ ഞാൻ ഇവിടെ വന്നത് ബ്ലാസ്റ്റേഴ്സിന് കിരീടം നേടികൊടുക്കാനാണ്.” – പ്രീതം കോട്ടാൽ പറഞ്ഞു.

മലയാളി താരമായ സഹലിനെ കൊടുത്ത് കൊണ്ടാണ് സ്വാപ് ഡീൽ + 90 ലക്ഷം ട്രാൻസ്ഫർ ഫീ വാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രീതം കോട്ടലിനെ സ്വന്തമാക്കുന്നത്. 29-കാരനായ താരത്തിന്റെ അനുഭവപരിചയസമ്പത്ത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് ഇനി സമ്പന്നരാകും; ഐഎസ്എലിൽ ഇനി മുതൽ ബ്രോഡ്കാസ്റ്റ് റവന്യൂവും….

“സഹലിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാനായിരുന്നു താല്പര്യം”, സഹൽ പ്രീതം സ്വാപ്പ് ഡീൽ കഥ ഇതാണ്…