ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നതിനു മുൻപായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രീസീസൺ പരിശീലനം നാളെ കൊച്ചിയിൽ വെച്ച് ആരംഭിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കൊച്ചിയിലെ പ്രീസീസൺ പരിശീലനത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊൽക്കത്തയിലേക്ക് ഡ്യുറണ്ട് കപ്പ് കളിക്കുവാൻ പോകും, അതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് യു എ ഇ പ്രീസീസൺ പരിശീലനത്തിനു വേണ്ടി ദുബായിലേക്ക് പോകും.
എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മലയാളി സൂപ്പർ താരമായ സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഒരുങ്ങുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ മറ്റൊരു സങ്കട വാർത്ത കൂടി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടിയെടുത്തുകയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മറ്റൊരു മലയാളി താരമായ രാഹുൽ കെപി ബ്ലാസ്റ്റേഴ്സിൽ തുടർന്നേക്കില്ല എന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ച ഓഫർ രാഹുൽ കെപി തള്ളികളഞ്ഞുവെന്നാണ് റിപ്പോർട്ട്, കൂടുതൽ മികച്ച ഓഫർ ബ്ലാസ്റ്റേഴ്‌സ് നൽകിയാൽ താരം ക്ലബ്ബിൽ പുതിയ കരാർ ഒപ്പ് വെച്ചേക്കാം.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൂപ്പർ താരങ്ങൾ ഓരോ സീസണിലും ടീം വിടുന്ന കാഴ്ച പതിവായി കാണുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വീണ്ടും സങ്കടം നൽകുന്നതാണ് ഈ മലയാളി സൂപ്പർ താരങ്ങളുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ.