കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മലയാളി താരം സഹൽ അബ്ദുസമദ് തന്റെ പ്രഫഷണൽ ഫുട്ബോൾ കരിയറിലെ പുതിയ തട്ടകമായി കൊൽക്കത്തയിലെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ തിരഞ്ഞെടുത്തത്തിൽ സന്തോഷമുണ്ടെന്ന് മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ മലയാളി സൂപ്പർ താരം സി കെ വിനീത്.
എന്റെ തെറ്റ് സഹൽ ആവർത്തിച്ചില്ല എന്ന കാര്യത്തിൽ തനിക്കു സന്തോഷമുണ്ടെന്നും ഒരു പ്രഫഷണൽ ഫുട്ബോളർ എന്ന നിലയിൽ കരിയർ, ഭാവി തുടങ്ങിയ പ്രധാന കാര്യങ്ങളിൽ നിർണ്ണായക തീരുമാനം എടുക്കേണ്ടതുണ്ടെന്നും അതിനാൽ തന്നെ സഹലിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ടെന്ന് സി ക് വിനീത് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുള്ളതിനേക്കാൾ നന്നായി വളരാനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും മോഹൻ ബഗാനിൽ ഉണ്ടെങ്കിൽ സഹൽ അവിടേക്ക് പോകുന്നത് നല്ലതാണ് എന്നും വിനീത് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കുന്ന സമയത്ത് നല്ല ഓഫറുകൾ വന്നെങ്കിലും ബ്ലാസ്റ്റേഴ്സിൽ തുടരാൻ തീരുമാനിച്ചത് പിന്നീട് വിനയായിട്ടുണ്ടെന്നും സി കെ വിനീത് തന്റെ യഥാർത്ഥ അനുഭവങ്ങൾ പങ്കുവെച്ചു. 2015 മുതൽ 2019 വരെ നാല് വർഷത്തോളമാണ് സി കെ വിനീത് ബ്ലാസ്റ്റേഴ്സിൽ കളിച്ചത്.