in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ? ഒഫീഷ്യൽ പ്രഖ്യാപനം നടത്തി ക്ലബ്ബും താരവും?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുമ്പോൾ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ പന്ത് തട്ടിയ നിരവധി താരങ്ങളെ ആരാധകർ മിസ് ചെയ്യും. കരാർ അവസാനിച്ച് ടീം വിടുന്നവരാണ് അധികം പേരും.

Match referee shows red card to Prabir Das of ATK Mohun Bagan during match 66 of season 8 of HERO INDIAN SUPER LEAGUE played between Kerala Blasters FC and ATK Mohun Bagan at Tilak Maidan Stadium in Goa, India, on 19th February 2022. Photo: Sandeep Shetty/Focus Sports/ ISL

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുമ്പോൾ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ പന്ത് തട്ടിയ നിരവധി താരങ്ങളെ ആരാധകർ മിസ് ചെയ്യും. കരാർ അവസാനിച്ച് ടീം വിടുന്നവരാണ് അധികം പേരും.

ഇന്ത്യൻ താരങ്ങളുടെ കാര്യത്തിലാണെങ്കിൽ വിങ് ബാക്ക് പൊസിഷനുകളിൽ കളിക്കുന്ന കബ്ര, ജെസൽ, നിഷു തുടങ്ങിയ താരങ്ങൾ അടുത്ത സീസണിൽ ടീമിനോടൊപ്പമുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്.

സൂപ്പർ താരങ്ങൾ ടീം വിടുന്ന സാഹചര്യത്തിൽ പകരക്കാരായി കിടിലൻ താരങ്ങളെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ വിങ് ബാക് ശക്തമാക്കാൻ ബാംഗ്ലൂരു എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പ്രബീർ ദാസിനെ സൈൻ ചെയ്‌തെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റിപ്പോർട്ടുകൾ യാഥാർഥ്യമാകുന്ന രീതിയിൽ പ്രബീർ ദാസ് ക്ലബ്‌ വിടുന്നതായി ബാംഗ്ലൂരു എഫ്സിയും താരവും ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. ഒരു സീസൺ ബാംഗ്ലൂരു എഫ്സി ടീമിനോടൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് താരം ടീം വിടുന്നത്.

അടുത്ത ക്ലബ്ബിനെ കുറിച്ചു സംസാരിച്ചില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് താരത്തിന്റെ അടുത്ത ക്ലബ്‌ എന്നത് ഏറെക്കുറെ ഉറപ്പായ കാര്യമാണ്. ഡൽഹി ഡൈനാമോസ്, എടികെ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി നിരവധി വർഷം ബൂട്ട് കെട്ടിയതിന് ശേഷമാണ് 29-കാരനായ താരം ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയണിയാൻ എത്തുന്നത്.

സൂപ്പർ വിദേശ താരത്തിന്റെ സൈനിങ് നീക്കങ്ങൾ യാഥാർഥ്യം തന്നെ? ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്രശ്നം ഇതാണ്..

ഡോണിക്ക് വേണ്ടി പണം വാരി വീശിയെറിയാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്ന് റൂമറുകൾ..