ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും ഇന്ത്യൻ സൈനിങ്ങുകൾ സ്വന്തമാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്ക് സന്തോഷവാർത്ത.
ഏറെ നാളുകൾ നീണ്ടുനിന്ന പ്രീതം കോട്ടാൽ ടു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ വാർത്തകൾ അതിന്റെ അവസാനത്തോട് അടുക്കവേയാണ്. നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രീതം കൊട്ടാലിനു വേണ്ടി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ച ഓഫർ മോഹൻ ബഗാൻ പരിഗണിക്കുണ്ട്.
തടസ്സങ്ങളൊന്നുമില്ലെങ്കിൽ ഉടൻ തന്നെ പ്രീതം കോട്ടാൽ ടു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ ഡീൽ പൂർത്തിയായെക്കും. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിച്ചിരുന്ന വിക്ടർ മോംഗിൽ ഉൾപ്പടെയുള്ള ഡിഫെൻസിവ് താരങ്ങൾ ടീം വിട്ടതിനു പകരമായാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ ഡിഫെൻഡേഴ്സ് കൊണ്ടുവരുന്നത്.
29-കാരനായ ഇന്ത്യൻ സൂപ്പർ ലീഗിൽ എക്സ്പീരിയൻസ് ഉള്ള പ്രീതം കോട്ടലിനെ കൊണ്ടുവരിക വഴി ഡിഫെൻസ് ശക്തമാക്കാമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഈ ഡീൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.