in , , , ,

OMGOMG CryCry

ഒരു യുവതാരത്തെ കൂടി ലോൺ അടിസ്ഥാനത്തിൽ കൈമാറാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു യുവതാരത്തെ കൂടി ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകാനൊരുങ്ങുന്നു. നേരത്തെ ലെഫ്റ്റ് ബാക്ക് ധന ചന്ദ്ര മീതെയെ ഡീഷ എഫ്സിക്ക് കൈമാറിയതിന് പിന്നാലെയാണ് മറ്റൊരു യുവതാരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകാൻ ഒരുങ്ങുന്നത്.

ഒരു യുവതാരത്തെ കൂടി ലോൺ അടിസ്ഥാനത്തിൽ കൈമാറാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. യുവ താരം ഗിവ്സൺ സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകാൻ ഒരുങ്ങുന്നത്. നേരത്തെ ലെഫ്റ്റ് ബാക്ക് ധനചന്ദ്ര മീതെയെ ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്സിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഗിവ്സൺ സിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ കൈമാറുന്നത്.

നിലവിൽ 2024 വരെ ഗിവ്സൺ സിങ്ങിന് ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്. എന്നാൽ ഗിവ്സണ് കൂടുതൽ അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോൺ അടിസ്ഥാനത്തിൽ കൈമാറുന്നത്.

അടുത്ത സീസണിൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയില്ല. അതിനാലാണ് താരത്തിന് കൂടുതൽ മത്സര പരിചയം ലഭിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോൺ അടിസ്ഥാനത്തിൽ കൈമാറുന്നത്.

നിലവിൽ നെക്സ്റ്റ് ജെൻ കപ്പിൽ മത്സരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന്റെ ഭാഗമാണ് ഗിവ്സൺ. താരം നാട്ടിൽ എത്തിയതിന് ശേഷമായിരിക്കും താരത്തിന്റെ കൈമാറ്റത്തെ പറ്റിയുള്ള കാര്യങ്ങൾ തീരുമാനിക്കുക.

20 കാരനായ താരം 2020 ലാണ് ഇന്ത്യൻ ആരോസിൽ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. ഇത് വരെ ബ്ലാസ്റ്റേഴ്‌സിന്റെ സീനിയർ ടീമിനായി 7 തവണ ഗീവ്സൺ കളത്തിലിറങ്ങിയിട്ടുണ്ട്.

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഒഴിവാക്കി ജംഷഡ്പൂർ എഫ്.സി

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പകരക്കാരൻ, ISL ലേക്ക് ഗോൾ മെഷീൻ വരുന്നു..