in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ലൂണയും ദിമിയേക്കാൾ കൂടുതൽ സാലറി ബ്ലാസ്റ്റേഴ്‌സ് നൽകാൻ പോകുന്നത് ഈ കിടിലൻ സൈനിങ് താരത്തിനെന്ന് റിപ്പോർട്ട്‌..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടക്കം കുറിക്കാൻ സെപ്റ്റംബർ മാസം ഒരുങ്ങവേ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് ചൂടേറിയ ട്രാൻസ്ഫർ ചർച്ചകളും വാർത്തകളുമാണ് പുറത്ത് വരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടക്കം കുറിക്കാൻ സെപ്റ്റംബർ മാസം ഒരുങ്ങവേ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് ചൂടേറിയ ട്രാൻസ്ഫർ ചർച്ചകളും വാർത്തകളുമാണ് പുറത്ത് വരുന്നത്.

മലയാളി സൂപ്പർ താരമായ സഹലിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെങ്കിലും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നായകനായ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തുമെന്നത് സംബന്ധിച്ച് ശക്തമായ വാർത്തകളാണ് പുറത്ത് വരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പ് വെക്കാൻ ഒരുങ്ങുകയാണ്. എന്നാൽ മോഹൻ ബഗാൻ നായകനായ ഈ ഡിഫെൻഡർ താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് നൽകാൻ പോകുന്ന സാലറി കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 2 കോടി രൂപയുടെ അടുത്താണ് പ്രീതം കോട്ടാലിന് സാലറി ഇനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നൽകാനൊരുങ്ങുന്നത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരമായി പ്രീതം കോട്ടാൽ മാറിയേക്കും. എങ്കിലും ഈ ട്രാൻസ്ഫർ സംബന്ധിച്ച് ഇനിയും ഒഫീഷ്യൽ ആയി വ്യക്തതകൾ വരാനുണ്ട്.

വമ്പൻ പ്രഖ്യാപനം വരുന്നു, സഹലിന്റെ കാര്യത്തിൽ മാർക്കസ് നൽകുന്ന അപ്ഡേറ്റ് ഇങ്ങനെ..

സഹലിന്റെ ഡീലിലും എന്തുകൊണ്ട് പ്രീതം കോട്ടാൽ?? ക്യാപ്റ്റൻ കോട്ടാൽ വന്നാൽ ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ വരുമോ?