in ,

AngryAngry CryCry

സോഷ്യൽ മീഡിയ നിന്ന് കത്തുന്നു?ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെ ആരാധകർ..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും ഒരുപാട് താരങ്ങൾ ടീം വിട്ടുപോകുന്നുണ്ട്. കരാർ അവസാനിച്ച് നിരവധി താരങ്ങൾ ഇതിനകം ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയി.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും ഒരുപാട് താരങ്ങൾ ടീം വിട്ടുപോകുന്നുണ്ട്. കരാർ അവസാനിച്ച് നിരവധി താരങ്ങൾ ഇതിനകം ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയി.

ഇപ്പോഴിതാ 2027 വരെ കേരള ബ്ലാസ്റ്റേഴ്‌സ് ഈയിടെ കരാർ പുതുക്കിയ യുവ ഇന്ത്യൻ സൂപ്പർ താരം ഹോർമിപാമിനെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് വിട്ടുനൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുകയാണ്. ഒരു സ്വാപ് ഡീൽ നടത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഹോർമിപാമിനെ അങ്ങോട്ട് വിട്ടുനൽകുന്നതിനോടൊപ്പം പ്രീതം കോട്ടലിനെ ലഭിക്കാൻ ഈ ട്രാൻസ്ഫറിൽ കേരള ബ്ലാസ്റ്റേഴ്‌സ് പണം കൂടി മോഹൻ ബഗാന് നൽകണമെന്ന വാർത്ത കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം നിരാശ നൽകുന്നുണ്ട്.

22വയസ്സ് മാത്രം പ്രായമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായി പൊരുത്തപ്പെട്ട ഒരു ഭാവി സൂപ്പർ താരത്തിനെയും ഒപ്പം പണം കൂടി നൽകി കൊണ്ട് 29-കാരനായ താരത്തിനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതിനെതിരെ ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്.

ഈയൊരു ട്രാൻസ്ഫർ ഇതുവരെയും പൂർത്തിയായിട്ടിലെങ്കിലും നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും മോഹൻ ബഗാനും തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്നത് ഹോർമിപാം ടീമിൽ നിലനിൽക്കണം എന്ന് തന്നെയാണ്.

ഹോർമി ഇല്ലാതെ ട്രാൻസ്ഫർ ഫീ കൊടുത്ത് പ്രീതം കോട്ടാലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്..

ബിഗ് ഫിഷ് സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്‌സ്?വരുന്നത് യൂറോപ്പിലെ സൂപ്പർ താരം?