in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഡോണിക്ക് വേണ്ടി പണം വാരി വീശിയെറിയാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്ന് റൂമറുകൾ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി കിടിലൻ സൂപ്പർ വിദേശ താരങ്ങളെ കൊണ്ടുവന്ന് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയേ മികച്ച ഒരു ടീമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി കിടിലൻ സൂപ്പർ വിദേശ താരങ്ങളെ കൊണ്ടുവന്ന് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയേ മികച്ച ഒരു ടീമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.

സീസണിലെ ആദ്യ വിദേശ താരമായി ഓസ്ട്രേലിയയിൽ നിന്നും എ ലീഗ് താരമായ ജോഷുവ സൊറ്റീരിയോയെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ഡിമിത്രിയോസ് ഡയമന്റാകോസിന് കൂട്ടായി മറ്റൊരു മുന്നേറ്റ നിര വിദേശ താരത്തിനെ കൊണ്ടുവരാനുള്ള തിരക്കിലാണ്.

ബൊളീവിയൻ ലീഗിൽ കളിക്കുന്ന ഡോമിനിക്കൻ റിപ്പബ്ലിക് താരം ഡോണി റൊമേറോക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും സജീവമായി ശ്രമങ്ങൾ നടത്തുകയാണ്.

നേരത്തെ ഒഫീഷ്യൽ ഓഫർ നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് താരത്തിനെ സ്വന്തമാക്കണമെങ്കിൽ ഏകദേശം 1.5 ലക്ഷം യുഎസ് ഡോളർ ട്രാൻസ്ഫർ ഫീയായി നൽകേണ്ടി വരും. ഇന്ത്യൻ രൂപയിൽ 1.25 കോടിയോളം വരുന്ന ട്രാൻസ്ഫർ തുക ബൊളീവിയൻ ക്ലബിന് നൽകി താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്ന് റൂമറുകൾ വരുന്നുണ്ട്.

ഇതിനകം തന്നെ ലീഗിൽ 12 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ സ്കോർ ചെയ്ത താരത്തിന് വേണ്ടി പണം മുടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ തയ്യാറാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ മികച്ച ക്വാളിറ്റിയുള്ള താരത്തിനെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്ന് മനസിലാക്കാം.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ? ഒഫീഷ്യൽ പ്രഖ്യാപനം നടത്തി ക്ലബ്ബും താരവും?

ബ്ലാസ്റ്റേഴ്സിന് എട്ടിന്റെ പണി കൊടുത്ത് എഫ്സി ഗോവ അവസരം മുതലെടുത്തു?