അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനു മുൻപേ തന്നെ ഇതിനകം ടീം വിട്ട താരങ്ങൾക്ക് പകരക്കാരെ കൊണ്ടുവരിക എന്ന പ്രധാന ലക്ഷ്യമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.
ജെസൽ, കബ്ര, നിഷു കുമാർ തുടങ്ങിയ പ്രമുഖ വിങ് ബാക്ക് താരങ്ങളെല്ലാം സീസൺ കഴിയുന്നതോടെ ബ്ലാസ്റ്റേഴ്‌സ് ടീം വിടുമെന്നതിനാൽ ഇന്ത്യൻ മാർക്കറ്റിൽ നിന്നും മികച്ച വിങ് ബാക്ക് താരങ്ങളെ ടീമിലെത്തിക്കുകയെന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചു ദുഷ്കരമാണ്.
എന്തായാലും നിലവിൽ പുറത്തു വരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം ഐ ലീഗിൽ നിന്നുമുള്ള ഒരു വിങ് ബാക്ക് താരത്തിനെ സ്വന്തമാക്കാനുള്ള ചർച്ചകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
മുൻപ് മൂന്നു ഐ എസ് എൽ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള 30-വയസിനു താഴെ പ്രായമുള്ള ഒരു താരവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നത് എന്നാണ് റൂമർ.
ചർച്ചകൾ വിജയകരമായി മുന്നോട്ട് പോകുകയാണെങ്കിൽ മാത്രമാണ് പുതിയൊരു ഇന്ത്യൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് നടത്തുകയുള്ളൂ.