in ,

മോഹൻ ബഗാനിൽ പോയതിൽ അവർക്കും പങ്കുണ്ടെന്ന് സഹൽ പറയുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും മോഹൻ ബഗാനലേക്ക് ട്രാൻസ്ഫർ ആയി പോകുന്നതിന് മുൻപ് കേരളത്തിലെ ഫുട്ബോൾ ഇതിഹാസങ്ങളോടും ഇന്ത്യൻ ടീം പരിശീലകനോടും താൻ സംസാരിച്ചിരുന്നുവെന്ന് മലയാളി താരം സഹൽ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും മോഹൻ ബഗാനലേക്ക് ട്രാൻസ്ഫർ ആയി പോകുന്നതിന് മുൻപ് കേരളത്തിലെ ഫുട്ബോൾ ഇതിഹാസങ്ങളോടും ഇന്ത്യൻ ടീം പരിശീലകനോടും താൻ സംസാരിച്ചിരുന്നുവെന്ന് മലയാളി താരം സഹൽ.

താൻ വളരെയധികം ആലോചിച്ച് ഉറപ്പിച്ചു എടുത്ത തീരുമാനമായിരുന്നു ഇതെന്നും എല്ലാവരും കൊൽക്കത്തയിലേക്ക് പോകുന്നതിനെ കുറിച്ച് നല്ലത് പറയുകയും ചെയ്തെന്നാണ് സഹലിന്റെ വാക്കുകൾ സൂചിപ്പിച്ചത്.

“മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് വേണ്ടി സൈൻ ചെയ്യുന്നതിന് മുൻപായി ഞാൻ ഇഗോർ സ്റ്റിമാച്മായി സംസാരിച്ചിരുന്നു. കൊൽക്കത്തയിലേക്ക് പോകുന്നതിന് മുൻപ് ഞാൻ ഐ എം വിജയൻ, ജോ പോൾ മഞ്ചേരി എന്നിവരുമായും സംസാരിച്ചിരുന്നു. “

“ഞാൻ ഇതുവരെ കൊൽക്കത്ത ഡെർബി മത്സരം കാണുകയോ കളിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് ഇനിയത് (കൊൽക്കത്ത ഡെർബി) കളിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.” – സഹൽ പറഞ്ഞു.

സഹലിനു പകരം പ്രീതം കോട്ടലിനെയും 90ലക്ഷം ട്രാൻസ്ഫർ ഫീയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മോഹൻ ബഗാനിൽ നിന്നും വാങ്ങിയത്. ഏറെ നാൾ നീണ്ട ചർച്ചകൾകൊടുവിലായിരുന്നു ഈ ട്രാൻസ്ഫർ ഡീൽ പൂർത്തിയായത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പരിഹസിച്ച ഘാനൻ താരം വീണ്ടും ഇന്ത്യൻ ഫുട്ബോളിലേക്ക്

സഹലിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെ മോഹൻ ബഗാൻ പറ്റിച്ചെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ..