ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് മത്സരങ്ങളിലെ അവസാന മത്സരത്തിന് ഇന്ന് കൊച്ചിയിൽ കിക്ക് ഓഫ് കുറിക്കുമ്പോൾ കഴിഞ്ഞ സീസണിലെ ഫൈനൽ കളിച്ച രണ്ട് ടീമുകൾ തമ്മിലാണ് നേർക്കുനേർ എത്തുന്നത്.
സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ ശക്തരായ ടീമിനെതിരെ വിജയം ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്ലേഓഫ് മത്സരത്തിന് മുൻപായി കളിക്കാനിറങ്ങുന്നത്.
സീസണിലെ ആദ്യപാദ മത്സരത്തിൽ ഹോം സ്റ്റേഡിയത്തിൽ ലഭിച്ച തോൽവിക്ക് പകരം ചോദിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ അവരെ തോൽപിക്കാനാണ് ഇന്ന് ഹൈദരാബാദ് എഫ്സി വരുന്നത്.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :