ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറുന്നത്. നിലവിലെ സീസണിൽ എട്ടു മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
എന്നാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഒമ്പത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു. ഇതിൽ തന്നെ ബ്ലാസ്റ്റേഴ്സിന് വമ്പൻ തകർച്ചയാണ് നടന്നിരിക്കുന്നതെന്ന് പറയാം.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്ന് തന്നെ 17 പോയിന്റുകളാണ് നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു തകർച്ചയുടെ പ്രധാന കാരണമായി പറയേണ്ടത് മാനേജ്മെന്റിന്റെ അനാസ്ഥയെ തന്നെയാണ്.
കയ്യിലുണ്ടായിരുന്ന മികച്ച താരങ്ങളെ വിറ്റു കളയുകയും, അവർക്ക് പകരം പുതിയ സൈനിങ്ങുകൾ നടത്താതും ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ സംബന്ധിച്ചോളം തിരച്ചടിയാണ്. നിലവിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ മാനേജ്മെന്റിനെ പുറത്താക്കണം പറഞ്ഞുഉള്ള പ്രതിഷേധവും സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്നുണ്ട്.
എന്തിരുന്നാലും മിഖായേൽ ആശാനും കളിക്കാരും ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.