in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ലൂണയുടെ അഭാവത്തിലും തിളങ്ങി സൂപ്പർ താരം🔥ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾ ഈ താരത്തിന്മേലാണ്😍

കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം പഞ്ചാബ് എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്

കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം പഞ്ചാബ് എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്.

വിജയം പ്രതീക്ഷിച്ചു സ്റ്റേഡിയത്തിലേക്ക് കളികാണാൻ എത്തിയ നിരവധി ആരാധകരെ നിരാശയിലാക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ റിസൾട്ട്. ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണയുടെ അഭാവം മധ്യനിരയിൽ കാണാനായി.

Also Read –  കൊച്ചിയിൽ വന്നു ഷോ ഇറക്കുന്നത് പതിവാക്കി എതിർതാരങ്ങൾ, മറുപടിയില്ലാതെ ബ്ലാസ്റ്റേഴ്‌സും🥲

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയെയും ടീമിനെയും കുലുങ്ങാതെ പിടിച്ചുനിർത്തിയത് മലയാളി സൂപ്പർ താരമാണ്. പരിക്കുകാരണം പ്രീസീസൺ പരിശീലനം നഷ്ടമായ മലയാളി താരമായ വിപിൻ മോഹനൻ പരിക്കിൽ നിന്നുമാണ് തിരിച്ചുവന്നത്.

Also Read –  ആരാടാ പറഞ്ഞെ കൊമ്പന്മാർക്ക് ഫാൻസില്ല എന്ന്.. കൊമ്പ് കുലുക്കി മുന്നോട്ടു തന്നെ🔥

തുടർന്ന് ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരക്ക് കരുത്ത് പകർന്നു. ലൂണയുടെ അഭാവത്തിലും മധ്യനിരയിലെ താളം ഒരുപരിധി വരെ കണ്ടെത്താൻ വിപിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ വിപിൻ മോഹനന് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ ജോലികൾ കൂടുതലാണ്, പ്രത്യേകിച്ച് ജീക്സൻ സിങ് ടീമിൽ ഇല്ലാത്തതിനാൽ മധ്യനിരയിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ വിപിൻ മോഹനന് കഴിയണം.

Also Read –  ലൂണയെ മാത്രമല്ല, ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മുൻ വിദേശതാരത്തിനെ കൂടി സൈൻ ചെയ്യാൻ നീക്കങ്ങളുണ്ടായി🔥

ലൂണയെ മാത്രമല്ല, ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മുൻ വിദേശതാരത്തിനെ കൂടി സൈൻ ചെയ്യാൻ നീക്കങ്ങളുണ്ടായി🔥

ഒന്നാം റൗണ്ട് മത്സരങ്ങൾക്ക് വിരാമം; പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും അവസാനം, പരിശോധിക്കാം…