in ,

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, സൂപ്പർ താരത്തിന്റെ ഇഞ്ചുറി അപ്ഡേറ്റ് പുറത്തുവന്നു

എന്നാൽ തലയിലെ മുറിവിന് പുറമെ കണങ്കാലിനു പരിക്കേറ്റ താരത്തിന്റെ കാലിനു പൊട്ടലുണ്ടെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്, ഈയൊരു പരിക്ക് കാരണം താരം സർജറിക്ക് വിധേയമാകുമെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

എഫ്സി ഗോവക്കെതിരായ മത്സരത്തിൽ പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഇന്ത്യൻ താരം സന്ദീപ് സിങ്ങിന്റെ ഇഞ്ചുറി അപ്ഡേറ്റ് പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്.

എഫ്സി ഗോവക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സന്ദീപ് സിങ്ങിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തലയിൽ മുവുണ്ടായതിനാൽ തുന്നൽ ഇടുകയും ചെയ്തിരുന്നു.

എന്നാൽ തലയിലെ മുറിവിന് പുറമെ കണങ്കാലിനു പരിക്കേറ്റ താരത്തിന്റെ കാലിനു പൊട്ടലുണ്ടെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്, ഈയൊരു പരിക്ക് കാരണം താരം സർജറിക്ക് വിധേയമാകുമെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

അതേസമയം റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിലെ ബാക്കിയുള്ള എല്ലാ മത്സരങ്ങളും സന്ദീപ് സിങ്ങിന് നഷ്ടമായേക്കാം. എന്തായാലും ബ്ലാസ്റ്റേഴ്സിന്റെ വിങ് ബാക്ക് പൊസിഷനിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ഈ താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് വരും മത്സരങ്ങളിൽ തിരിച്ചടിയാകും.

ഐഎസ്എൽ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മാഴ്സലീഞ്ഞോ?

ഹീറോ സൂപ്പർ കപ്പ്‌ കേരളത്തിൽ?വേദി, തീയതി, ഫോർമാറ്റ്‌ എന്നിവ അറിയാം.