in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

‘ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങി മികച്ച വിദേശകളിക്കാരെ കിട്ടുന്നിടത്തെല്ലാം ബ്ലാസ്റ്റേഴ്‌സ് സ്കൗട്ടിങ് ഉണ്ടാകും.’

ആഫ്രിക്കയിൽ നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നും മികച്ച കഴിവുള്ള ടോപ്പ് ലെവലിൽ കളിക്കാൻ ക്വാളിറ്റിയുള്ള വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കൗട്ടിംഗ് തുടരുമെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ്.

ആഫ്രിക്കയിൽ നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നും മികച്ച കഴിവുള്ള ടോപ്പ് ലെവലിൽ കളിക്കാൻ ക്വാളിറ്റിയുള്ള വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കൗട്ടിംഗ് തുടരുമെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ്.

കഴിഞ്ഞദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിനിടെയാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ട്രയൽസിന് വന്ന ഇമ്മാനുവൽ ജസ്റ്റിൻ എന്ന നൈജീരിയൻ അണ്ടർ 20 താരത്തിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ സംസാരിക്കുന്നത്.

ഇമ്മാനുവൽ ജസ്റ്റിൻ എന്ന താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു യാത്രയുടെയും പദ്ധതിയുടെയും തുടക്കം ആണെന്ന് പറഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ തങ്ങളുടെ സ്കൗട്ടിംഗ് ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഉൾപ്പെടെ മികച്ച ക്വാളിറ്റിയുള്ള താരങ്ങൾ കിട്ടുന്ന സ്ഥലങ്ങളിലെല്ലാം തുടരുമെന്നും വ്യക്തമാക്കി.

” ഒരു ക്ലബ്ബ് എന്ന നിലയിലും ഒരു ലീഗ് എന്ന നിലയിലും നിങ്ങൾക്ക് വിദേശത്തുനിന്നും താൽപര്യം കിട്ടണമെങ്കിൽ ഇവിടേക്ക് വരാൻ താല്പര്യമുള്ള മികച്ച മികച്ച ക്വാളിറ്റിയുള്ള താരങ്ങളെ കൊണ്ടുവരേണ്ടതുണ്ട്. മികച്ച കഴിവുള്ള ടോപ് ലെവലിൽ കളിക്കാൻ കഴിവുള്ള യുവ താരങ്ങളെ സ്കൗട്ട് ചെയ്ത് കണ്ടെത്തുക എന്നതാണ് ഒരു വഴി. “

“ഇമ്മാനുവൽ ജസ്റ്റിൻ ഈയൊരു യാത്രയുടെയും പദ്ധതിയുടെയും തുടക്കം മാത്രമാണ്, ഞങ്ങൾ ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും മികച്ച ക്വാളിറ്റിയുള്ള താരങ്ങളെ കിട്ടുന്ന മാർക്കറ്റുകളിൽ എല്ലാം ഇതുപോലെ സ്കൗട്ടിങ് തുടരും. മികച്ച ക്വാളിറ്റിയുള്ള കഴിവുള്ള യുവതാരങ്ങളെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

സൂപ്പർ താരത്തിനെ വിറ്റതിൽ നിന്നും പണം കൊയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്, ട്രാൻസ്ഫർ ഫീ വ്യക്തമായി..

എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരം ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയി..