in ,

CryCry LOVELOVE LOLLOL OMGOMG AngryAngry

സീരിയസ് ആയി കാണാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമില്ല, ഇപ്പോഴും വെറും തയ്യാറെടുപ്പുകൾ മാത്രം..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണ കൊച്ചിയിൽ നേരത്തെ തന്നെയാണ് തങ്ങളുടെ പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടുള്ളത്. എന്നാൽ മുഖ്യ പരിശീലകനായ ഇവാൻ വുക്കോമാനോവിച്ച് ഇതുവരെ ടീമിനോടൊപ്പം ചേർന്നിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണ കൊച്ചിയിൽ നേരത്തെ തന്നെയാണ് തങ്ങളുടെ പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടുള്ളത്. എന്നാൽ മുഖ്യ പരിശീലകനായ ഇവാൻ വുക്കോമാനോവിച്ച് ഇതുവരെ ടീമിനോടൊപ്പം ചേർന്നിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പുതിയ അസിസ്റ്റന്റ് പരിശീലകനായ ടി ജി പുരുഷോത്തമനാണ് പ്രീ സീസൺ പരിശീലനത്തിന് കേരള ബ്ലാസ്റ്റേഴ്സിനെ ഇപ്പോൾ നയിക്കുന്നത്, ആരാധകരുടെ സ്വന്തം ഇവാൻ ആശാൻ ഉടൻതന്നെ കൊച്ചിയിലെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്നാൽ അടുത്തമാസം കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഡ്യൂറൻഡ് കപ്പിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ട്, പക്ഷേ ഡ്യൂറൻഡ് കപ്പിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങൾ അത്ര സീരിയസ് ആയിട്ട് അല്ല എന്നാണ് സൂചന ലഭിക്കുന്നത്.

ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു ശേഷമേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ക്ലിയർ ചിത്രം ലഭിക്കുകയുള്ളൂ എന്നാണ് അസിസ്റ്റന്റ് പരിശീലകൻ ടി ജി പുരുഷോത്തമൻ അഭിപ്രായപ്പെടുന്നത്, എന്നാൽ ഇതിനു മുൻപേ തന്നെ ടീമിനെ സെറ്റാക്കി ഡ്യൂറൻഡ് കപ്പ് കിരീടം ലക്ഷ്യമിട്ടുകൊണ്ട് ടൂർണമെന്റിന് മുഴുവൻ പോരാട്ടവീര്യത്തോടുകൂടി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

മറുഭാഗത്ത് മോഹൻ ബഗാൻ സൂപ്പർ ജയൻസാകട്ടെ ഇന്ത്യൻ സൂപ്പർ ലീഗിനുമപ്പുറം എഎഫ്സി കപ്പാണ് അവരുടെ ലക്ഷ്യം. ഇന്ത്യൻ ഫുട്ബോളിന്റെ ഈ സീസണിൽ എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഒരു കിരീടം എങ്കിലും നേടണമെന്ന് ആഗ്രഹം ആരാധകർക്കുണ്ട്. ഡ്യൂറൻഡ് കപ്പിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ മുഴുവനായും അഴിച്ചുപണിത് കിരീടം നേടാൻ കെൽപ്പുള്ള ഒരു ടീം ആക്കി മാറ്റിയാൽ ഡ്യൂറിൻഡ് കപ്പിന്റെ കിരീടം എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിയും.

സഹൽ മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും അങ്ങനെ തന്നെയാണ്..

അൽവാരോയെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് യൂറോപ്പിൽ നിന്നും വെല്ലുവിളികൾ വരുന്നു??