ഹീറോ സൂപ്പർ കപ്പ് അവസാനിച്ചതിന് ശേഷം സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോട് വിട പറയാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്സിന്റെ മൂന്നു സൂപ്പർ വിദേശ താരങ്ങൾ.
റിപ്പോർട്ടുകൾ പ്രകാരം സ്പെയിനിലെ കിങ്‌സ് ലീഗിൽ റയോ ബാഴ്സലോനയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന വിക്ടർ മോംഗിൽന്റെ കരാർ ഇതുവരെയും ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിട്ടില്ല, താരം ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമെന്നാണ് കരുതപ്പെടുന്നത്.
സീസൺ അവസാനിക്കുനതോടെ ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുള്ള മറ്റൊരു വിദേശ താരം ഏഷ്യൻ കോട്ടയിൽ ബ്ലാസ്റ്റർസിലെത്തിയ ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനുവാണ്.
17 മത്സരങ്ങളിൽ നിന്നും വെറും 2 ഗോളും 2 അസിസ്റ്റും നേടിയ താരം പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ച വെച്ചില്ല. ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിക്കുന്നതോടെ താരവും ടീം വിടുമെന്നാണ് കരുതുന്നത്.
സീസൺ അവസാനിക്കുനതോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് കരുതുന്ന മറ്റൊരു വിദേശ താരം ഉക്രൈനിയൻ താരമായ ഇവാൻ കലിയൂഷ്നിയാണ്. ഒരു സീസൺ ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരം ബ്ലാസ്റ്റേഴ്‌സുമായുള്ള തന്റെ കരാർ അവസാനിക്കുനതോടെ ഉക്രൈനിയൻ ക്ലബ്ബിലേക്ക് മടങ്ങും.