കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് അപ്ഡേറ്റ് പുറത്തുവിട്ടത്, കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ മറ്റൊരു സൈനിങ്ങിന് കൂടി തയ്യാറെടുക്കുകയാണ് എന്നാണ് മാർക്കസിന്റെ റിപ്പോർട്ടിൽ നിന്നും പറയുന്നത്.
മാർക്കസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ തങ്ങളുടെ അടുത്ത സൈനിംഗ് പൂർത്തീകരിക്കും. താരവും ക്ലബ്ബും തമ്മിൽ കരാറിലെത്തിയിട്ടുണ്ടെന്നും ഇനി സൈൻ ചെയ്യേണ്ട കാര്യം മാത്രമേ ബാക്കിയുള്ളൂ എന്നതാണ് മാർക്കസ് അപ്ഡേറ്റ് നൽകുന്നത്.
നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നുള്ള ഒരു സെന്റർ ബാക്ക് താരത്തിനെ സൈൻ ചെയ്തിട്ടുണ്ട്. ഈയാഴ്ച തന്നെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ സൈനിംഗ് പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
യൂറോപ്പിന്റെ തെക്ക്-കിഴക്ക് ഭാഗത്തുനിന്നുള്ള രാജ്യത്ത് നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ നടത്തുന്നത് എന്നാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ റുമേനിയ, ക്രൊയേഷ്യ, ബോസ്നിയ, മോണ്ടിനെഗ്രോ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, അൽബനിയ, സെർബിയ, നോർത്ത് മാസിഡോണിയ, കോസോവ, സൈപ്രസ്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളാണ് തെക്ക് കിഴക്കൻ യൂറോപ്പിന്റെ ഭാഗങ്ങളായി നിലനിൽക്കുന്നത്.
ഈ രാജ്യങ്ങളിൽ ഒന്നിൽ നിന്നുമുള്ള താരമായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായി ടീമിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യൻ കോട്ട സൈനിങ് ഉൾപ്പെടെ മൂന്ന് വിദേശ സൈനിങ്ങുകളാണ് ഈ മാസം അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിന് നടത്തേണ്ടത്.