in ,

LOVELOVE AngryAngry LOLLOL OMGOMG CryCry

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഫോറിൻ സൈനിങ് വരുന്നു?പുതിയ അപ്ഡേറ്റ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കിടിലൻ താരങ്ങളെ റാഞ്ചാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ടീം വിട്ട താരങ്ങൾക്ക് പകരമായിരിക്കും പുതിയ ഇന്ത്യൻ താരങ്ങൾ വരിക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കിടിലൻ താരങ്ങളെ റാഞ്ചാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ടീം വിട്ട താരങ്ങൾക്ക് പകരമായിരിക്കും പുതിയ ഇന്ത്യൻ താരങ്ങൾ വരിക.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് അടുത്ത സീസണിനു മുന്നോടിയായി ഇനിയും പൂർത്തിയാക്കാനുള്ള വിദേശ താരങ്ങളുടെ സൈനിങ് എന്തായി എന്ന് ആരാധകർ അന്വേഷിക്കുന്നുണ്ട്. ഇനിയും രണ്ട് വിദേശ താരങ്ങളെ കൂടി ടീമിലെത്തിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഫോറിൻ താരത്തിന് വേണ്ടി നീക്കങ്ങൾ നടത്തുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അടുത്ത വിദേശ സൈനിങ്ങിനെ കുറിച്ച് നിലവിൽ കാര്യമായ ചർച്ചകൾ നടന്നിട്ടില്ലെങ്കിലും അടുത്ത 10 ദിവസത്തിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഫോറിൻ സൈനിങ്ങിന് വേണ്ടിയുള്ള കാര്യമായ നീക്കങ്ങൾ നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

നിലവിലെ ടീമിലേക്ക് ഒരു ഫോർവേഡ്, ഒരു സെന്റർ ബാക്ക് പൊസിഷനുകളിലേക്ക് ഫോറിൻ താരങ്ങളെ നോട്ടമിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പുതിയ വിദേശ സൈനിങ്ങിന് കുറിച്ച് നമുക്ക് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.

അതേസമയം അഡ്രിയാൻ ലൂണ, മാർക്കോ ലെസ്‌കോവിച്, ദിമിത്രിയോസ് ഡയമന്റാകോസ്, ജോഷുവ സൊറ്റീരിയോ എന്നിവരാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലുള്ള നാല് ഫോറിൻ താരങ്ങൾ. ജോഷുവ സൊറ്റീരിയോ ഇത്തവണ ആദ്യമായാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നതെങ്കിലും ബാക്കിയുള്ളവർ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ കളിച്ചവരാണ്.

സഹൽ – പ്രീതം കോട്ടാൽ സ്വാപ് ഡീൽ ബ്ലാസ്റ്റേഴ്‌സുമായി നടത്താനൊരുങ്ങി മോഹൻ ബഗാൻ..

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും മുട്ടൻ പണി കിട്ടി, ഇത്തവണ സ്പെയിനിൽ നിന്നുമാണ് ലഭിച്ചത്?