in

LOVELOVE OMGOMG LOLLOL AngryAngry CryCry

മൂന്നു വിദേശ താരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് വലവിരിച്ചു, രണ്ട് ടാർഗറ്റുകൾ സെറ്റായി??

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീസീസൺ പരിശീലനം കൊച്ചിയിലെ പരിശീലന മൈതാനമായ പനമ്പള്ളി നഗർ ഗ്രൗണ്ടിൽ വച്ച് ആരംഭിച്ചു കഴിഞ്ഞു.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീസീസൺ പരിശീലനം കൊച്ചിയിലെ പരിശീലന മൈതാനമായ പനമ്പള്ളി നഗർ ഗ്രൗണ്ടിൽ വച്ച് ആരംഭിച്ചു കഴിഞ്ഞു.

എന്നാൽ ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ നോക്കുകയാണെങ്കിൽ ഇതുവരെ വളരെ ചുരുക്കം സൈനിങ്ങുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് വന്നിട്ടുള്ളത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ബാക്കിയുള്ള സൈനിങ്ങുകൾ കൂടി പൂർത്തിയാക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ മാർക്കസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളിൽ ഒരു ഫോർവേഡ് ഒരു സെൻട്രൽ സെന്റർ ബാക്ക് എന്നീ പൊസിഷനുകളിലേക്ക് ഫോറിൻ താരങ്ങളെ കൊണ്ടുവരും.

അതേസമയം ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച ഏഷ്യൻ കോട്ട സൈനിങ്ങ് ആയ ജോഷുവ സെറ്റീരിയോക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് രണ്ട് താരങ്ങളെ ടാർഗറ്റ് ചെയ്തിട്ടുണ്ട് എന്നും മാർക്കസ് അപ്ഡേറ്റ് നൽകുന്നുണ്ട്.

ഫോറിൻ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തി, ഇനിയാണ് കളി ആരംഭിക്കുന്നത്??

ലെസ്‌കോവിചിനു പിന്നാലെ അടുത്ത നായകനും കൊച്ചിയിലേക്ക്, ഇനി ബ്ലാസ്റ്റേഴ്സിന്റെ നാളുകൾ??