വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് നിരവധി താരങ്ങളെയാണ് നോട്ടം വെച്ചിരിക്കുന്നത്, വിദേശ താരങ്ങൾ ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പായി നിരവധി സൈനിങ്ങുകൾ നടത്തേണ്ടതുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തെക്ക് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു താരത്തിനെ നോട്ടമിട്ടുവെന്ന് കഴിഞ്ഞദിവസം ശക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ആഗ്രഹിച്ച രംഗത്ത് വന്നിരിക്കുന്നത് എന്നായിരുന്നു റിപ്പോർട്ട്.
നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗ്രീസിൽ നിന്നുമുള്ള സെന്റർ ബാക് പൊസിഷനിൽ കളിക്കുന്ന 30 വയസ്സുകാരനായ താരത്തിന് വേണ്ടി ഐഎസ്എല്ലിൽ നിന്നുള്ള ഒരു ടീം ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഈ ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആണോ ഇല്ലയോ എന്നതിൽ വ്യക്തത വന്നിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് ആകാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ താരമായ തദിമിത്രിയോസിന്റെ നാട്ടിൽനിന്നുള്ള മറ്റൊരു ദിമിത്രിയോസിനെ കൂടി ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.