ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ക്ലബ്ബുകൾ ഇതിനകം തന്നെ പ്രീ സീസൺ പരിശീലനവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്, കൂടാതെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പായി മികച്ച സൈനിങ്ങുകൾ നടത്താനുള്ള നീക്കങ്ങളിലാണ് നിലവിൽ ക്ലബ്ബുകൾ.
ട്രാൻസ്ഫർ മാർക്കറ്റിലെ കാര്യത്തിലേക്ക് വരികയാണെങ്കിൽ വിദേശസൂപ്പർതാരത്തിന് സ്വന്തമാക്കുകയാണ് മുൻ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി, കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ടുപോയ ഐഎസ്എല്ലിന്റെ കിരീടം ഇത്തവണ നേടിയെടുക്കാൻ വേണ്ടി ഹൈദരാബാദ് എഫ്സി സീസണിൽ നടത്തുന്ന മൂന്നാമത്തെ വിദേശ താരത്തിന്റെ സൈനിങ് കൂടിയാണിത്.
32 വയസ്സുകാരനായ ഫിന്നിഷ് ഇന്റർനാഷണൽ താരമായ മിഡ്ഫീൽഡർ പെട്ടെരി പെന്നനെനിയാണ് ഹൈദരാബാദ് എഫ്സി വരുന്ന സീസണിലേക്ക് വേണ്ടി ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുന്നത്.
കരിയറിൽ 380 ഓളം മത്സരങ്ങൾ കളിച്ചിട്ടുള്ള സൂപ്പർ മിഡ്ഫീൽഡറെ സ്വന്തമാക്കുക വഴി വരുന്ന സീസണിലേക്ക് വേണ്ടി തങ്ങളുടെ ടീമിന്റെ ശക്തി ഉയർത്താമെന്നാണ് ഹൈദരാബാദ് എഫ് സി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ ടീമിന് പരിശീലിപ്പിച്ച മനോലോ മാർക്കസ് ഇത്തവണ ഹൈദരാബാദ് എഫ്സികൊപ്പം ഇല്ല എന്നതും മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.