in ,

LOVELOVE

ഫോറിൻ സൈനിങ് മാത്രമല്ല??ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയത് കിടിലൻ ഇന്ത്യൻ സൈനിങ് കൂടിയാണ്?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് തങ്ങളുടെ പ്രീ സീസൺ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് തങ്ങളുടെ പ്രീ സീസൺ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് .

ട്രാൻസ്ഫർ മാർക്കറ്റിലെ കാര്യത്തിലേക്ക് വരികയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് നിരവധി ഇന്ത്യൻ സൈനിങ്ങുകൾ നടത്താനുള്ള ശ്രമങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഈ മാസത്തോട അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപായാണ് ബ്ലാസ്റ്റേഴ്സിന് എല്ലാവിധ സൈനിങ്ങുകളും പൂർത്തിയാക്കേണ്ടത്.

പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ മാധ്യമപ്രവർത്തകനായ മാർക്കസ് നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഉടനെ തന്നെ തങ്ങളുടെ ഒരു സൈനിങ് പൂർത്തിയാക്കും. താരവും ക്ലബ്ബും തമ്മിൽ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നും സൈനിംഗ് ഉടനെതന്നെ പൂർത്തിയാകും എന്നാണ് മാർക്കസ് നൽകിയ അപ്ഡേറ്റ്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നുമുള്ള ഒരു സെന്റർ ബാക്ക് താരത്തിനെ സൈൻ ചെയ്തു എന്ന് ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മാർക്കസ് നൽകിയ അപ്ഡേറ്റിൽ പറഞ്ഞ സൈനിങ് വിദേശ താരത്തിന്റെത് ആയിരിക്കുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ മാർക്കസ് നൽകിയ അപ്ഡേറ്റിൽ പറഞ്ഞ സൈനിംഗ് ഇന്ത്യൻ സൈനിങ്ങ് ആകാൻ ആണ് സാധ്യത കൂടുതലായി കാണപ്പെടുന്നത്, ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നമുള്ള ഒരു ഇന്ത്യൻ താരത്തിന്റെ സൈനിങ്ങിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം മാർക്കസ് തന്നെ അപ്ഡേറ്റ് നൽകിയിരുന്നു.

അതിനാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും ഒരു ഇന്ത്യൻ സൈനിങ്ങ് പ്രഖ്യാപനം ആരാധകർക്ക് പ്രതീക്ഷിക്കാം. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങളുടെ ദൂരം മുന്നിൽ നിൽക്കവെ കേരള ബ്ലാസ്റ്റേഴ്സിന് വിദേശ സൈനിങ്ങുകളും ഇന്ത്യൻ സൈനിങ്ങുകളും ഇനിയും ഒരുപാട് നടത്തേണ്ടതുണ്ട്.

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, ഡ്യുറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാൻ ആശാൻ ഉണ്ടാവില്ല?

ഇഷാൻ പണ്ഡിത ടു ബ്ലാസ്റ്റേഴ്‌സ് ഡീൽ പൂർത്തിയായോ?? ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ് ഇവനായിരിക്കും?