ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച നീക്കങ്ങൾ നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച താരങ്ങളെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് നിലവിൽ തങ്ങളുടെ തയ്യാറെടുപ്പുകൾ നടത്തുന്നത്.
ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പേരിൽ നിരവധി വാർത്തകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇനിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് രണ്ട് വിദേശ താരങ്ങളുടെ സൈനിങ് കൂടി വരുന്ന സീസണിലേക്ക് വേണ്ടി പൂർത്തിയാക്കേണ്ടതുണ്ട്.ഒരു ഫോർവേഡ്, ഒരു സെന്റർ ബാക്ക് പൊസിഷനുകളിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിദേശ താരങ്ങളെ നോട്ടമിടുന്നത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അൽബേനിയൻ താരമായ അർമാണ്ടോ സാദികുവിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി രംഗത്തുണ്ട്.എന്നാൽ സ്പാനിഷ് മാധ്യമപ്രവർത്തകനായ ഏഞ്ചൽ ഗാഴ്‌സിയയുടെ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ കൂടാതെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൂടി ഈ 32-കാരനെ സ്വന്തമാക്കാൻ രംഗത്തുണ്ട്.
അൽബെനിയയുടെ നാഷണൽ ടീം താരം കൂടിയായ അർമാണ്ടോ നിലവിൽ ഒരു സ്പാനിഷ് ക്ലബിന് വേണ്ടിയാണു കളിക്കുന്നത്. താരത്തിനെ നോട്ടമിട്ടിട്ടുണ്ടെങ്കിലും ചർച്ചകൾ പോസിറ്റീവ് ആയി നടന്നാൽ മാത്രമേ സൈനിങ് ഉറപ്പിക്കാനാവൂ.