ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈ മാസം അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി തങ്ങളുടെ അവസാന വിദേശസൈനിങ് പൂർത്തീകരിക്കാനുള്ള തിരക്കിലാണ്.
മോണ്ടിനെഗ്രോയിൽ നിന്നുമുള്ള 34കാരനായ സ്റ്റീവൻ ജോവറ്റികിനെ സ്വന്തമാക്കുന്നത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഓഫർ താരം നിരസിച്ചുവെങ്കിലും കൂടുതൽ മെച്ചപ്പെട്ട പുതിയ ഓഫർ നൽകി ബ്ലാസ്റ്റേഴ്സ് വീണ്ടും തങ്ങളുടെ ട്രാൻസ്ഫർ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചു.
Also Read – ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂരുവും വീണ്ടും നേർക്കുനേർ👀🔥ഓർമ്മകളിൽ പ്ലേഓഫ് മത്സരമാണ്..
അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഇറ്റാലിയൻ ലീഗിൽ കളിക്കുന്ന ജെനോവ എഫ് സിയും താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഇന്റർമിലാനെ സീരി എ മത്സരത്തിൽ രണ്ടു ഗോളുകളുടെ സമനിലയിൽ പൂട്ടിയ ജെനോവയാണ് ജോവറ്റിക് ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്‌സിനു എതിരാളികൾ. ഇറ്റാലിയൻ ലീഗിൽ നിലവിൽ ആദ്യ മത്സരം പൂർത്തിയാക്കിയ ജെനോവ പോയന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.
Also Read – പണം വാരിക്കോരി ഓഫറുകൾ നൽകി ബ്ലാസ്റ്റേഴ്‌സിന്റെ കളികൾ😍🔥രണ്ട് വിദേശതാരങ്ങളുടെ അപ്ഡേറ്റ് നൽകി മാർക്കസ്🔥
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് പുതുതായി നൽകിയ ഓഫർ ജെനോവ മുന്നോട്ടു വെക്കുന്ന ഓഫറിനെക്കാൾ മികച്ച ഓഫർ ആണെന്നാണ് റിപ്പോർട്ടുകൾ, ജെനോവയെക്കാൾ കൂടുതൽ ആക്റ്റീവ് ആയി ട്രാൻസ്ഫറിൽ പ്രവർത്തിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്. എന്തായാലും ഇറ്റാലിയൻ ലീഗിലേക്ക് താരം മടങ്ങി പോകുമോ അതോ ബ്ലാസ്റ്റേഴ്സിനോടൊപ്പം പുതിയ വെല്ലുവിളി സ്വീകരിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഇപ്പോഴും ജോവറ്റിക്കിന്റെ സൈനിങ്ങിനു തന്നെയാണ് ബ്ലാസ്റ്റേഴ്സ് പ്രാധാന്യം നൽകുന്നത്..
Also Read – ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര ഈസി അല്ല!!🫠ബാംഗ്ലൂരിനെ പഞ്ഞിക്കിട്ടാലും ഫൈനലിലെത്താൻ കഷ്ടപ്പെടേണ്ടി വരും💯