ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുൻപായി ട്രാൻസ്ഫർ വിൻഡോയിലൂടെ വിദേശ സൈനിങ്ങുകൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ദിമിത്രിയോസിന് പകരക്കാരനായുള്ള അവസാന വിദേശ സൈനിങ് മാത്രമാണ് ബാക്കിയുള്ളത്.
യൂറോപ്പിലും ലാറ്റിനമേരിക്കലുമായി നിരവധി താരങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നീക്കങ്ങൾ നടത്തിയത്. ഒടുവിൽ മൂന്ന് പേരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഷോട്ട് ലിസ്റ്റ് ചെയ്ത് തയ്യാറാക്കിയത്.
Also Read – ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര ഈസി അല്ല!!🫠ബാംഗ്ലൂരിനെ പഞ്ഞിക്കിട്ടാലും ഫൈനലിലെത്താൻ കഷ്ടപ്പെടേണ്ടി വരും💯
ഉറുഗ്വയിൽ നിന്നുമുള്ള 31 വയസ്സുകാരനായ ഫാകുണ്ടോ ബാഴ്സലോക്ക് വേണ്ടി നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ട്രാൻസ്ഫർ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഈ നീക്കങ്ങൾ പൂർത്തിയാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. താരത്തിന്മേൽ ഇപ്പോഴും ട്രാൻസ്ഫർ സാധ്യതകൾ അവശേഷിക്കുന്നുണ്ട്.
Also Read – പണം വാരിക്കോരി ഓഫറുകൾ നൽകി ബ്ലാസ്റ്റേഴ്‌സിന്റെ കളികൾ😍🔥രണ്ട് വിദേശതാരങ്ങളുടെ അപ്ഡേറ്റ് നൽകി മാർക്കസ്🔥
യൂത്ത് കരിയർ ഉറുഗ്വ ക്ലബ്ബായ ലിവർപൂളിന്റെ അക്കാഡമിയിലൂടെ ആരംഭിച്ച ബാഴ്സലോ 2013 മുതൽ 2016 കാലഘട്ടം വരെ ലിവർപൂളിനു വേണ്ടി 50 മത്സരങ്ങൾ കളിച്ചു, 13 ഗോളുകളും താരം സ്വന്തമാക്കി. ലാറ്റിൻ അമേരിക്കയിലെ പ്രധാന ലീഗുകളിലെല്ലാം തന്റെ മികവ് ഇതിനോടകം ബാഴ്സലോ തെളിയിച്ചിട്ടുണ്ട്.
Also Read – സ്റ്റീവൻ ജോവറ്റികിനെ എന്തുവില കൊടുത്തും സ്വന്തമാക്കണം, താരത്തിനെ വിടാതെ വീണ്ടും ബ്ലാസ്റ്റേഴ്‌സ് നീക്കം😍🔥
പിന്നീട് ഉറുഗ്വ, അർജന്റീന, ചിലി, ബ്രസീൽ തുടങ്ങിയ ലാറ്റിൻ അമേരിക്കയിലെ വിവിധ ലീഗുകളിൽ കളിച്ച താരം തന്റെ ഗോൾസ്കോറിങ് മികവ് ആവർത്തിച്ചു. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സിയറയുടെ താരമായ ബാഴ്സലോയെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് സാധ്യതകൾ കുറവാണെങ്കിലും പൂർണ്ണമായും തള്ളിക്കളയനാവില്ല. നേരത്തെ ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫർ ബാഴ്സലോ നിരസിച്ചിരുന്നു.