ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അടുത്ത സീസണിന് മുൻപായി ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭഗമായി പുതിയ സീസൺ തുടങ്ങുന്നതിനു മുൻപേ ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. പുതിയ സൈനിങ്ങുകളും ബ്ലാസ്റ്റേഴ്‌സ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഗോൾകീപ്പറായ പ്രഭ്ശുകൻ ഗിലിനെ സംബന്ധിച്ചുള്ള അപ്ഡേറ്റ് പുറത്തു വന്നിട്ടുണ്ട്. 2024 വരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ ശേഷിക്കുന്ന ഗിലിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശ്രമിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം യുവ താരത്തിന് പുതിയ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയെങ്കിലും കരാർ പുതുക്കാൻ ഇതുവരെ താരം തയ്യാറായിട്ടില്ല, അതിനാൽ തന്നെ 2024 ൽ കരാർ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന താരത്തിനെ ട്രാൻസ്ഫർ ഫീ വാങ്ങി ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീം വിട്ടുപോകാൻ ഗിൽ തയ്യാറല്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് വിലയിട്ട ട്രാൻസ്ഫർ ഫീ അധികമാണെന്നാണ് മറ്റു ക്ലബ്ബുകൾ പറയുന്നത്. ഗിലിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ പോലെ മറ്റു ക്ലബ്ബുകൾ രംഗത്തുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിലയിട്ട ട്രാൻസ്ഫർ ഫീ നിലവിൽ ഒരു ക്ലബ്ബും അംഗീകരിച്ചിട്ടില്ല.