in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

വീഡിയോ -അത്ഭുത ഒളിമ്പിക് ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് താരം?

കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീം നിലവിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന എറണാകുളം ഡിസ്ട്രിക്ട് അണ്ടർ 18 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഡിഡിഎസ് എഫ്സിയുടെ അണ്ടർ 18 ടീമിനെ ഏകപക്ഷീയമായ നാല് ഗോളുകൾ തോൽപ്പിച്ചുകൊണ്ട് സെമിഫൈനലിൽ ഇടം നേടിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ഭാവി ഭദ്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമും അക്കാദമി ടീമുകളും അവരുടെ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

ഡ്യൂറണ്ട് കപ്പിൽ ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും സീനിയർ ടീമുകളെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ തോറ്റെങ്കിലും മികച്ച രീതിയിൽ പോരാടിയാണ് മടങ്ങിയത്. അക്കാദമി ടീമുകളുടെ കാര്യത്തിലും മികച്ച അഭിപ്രായമാണ് ആരാധകർക്കുള്ളത്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീം നിലവിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന എറണാകുളം ഡിസ്ട്രിക്ട് അണ്ടർ 18 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഡിഡിഎസ് എഫ്സിയുടെ അണ്ടർ 18 ടീമിനെ ഏകപക്ഷീയമായ നാല് ഗോളുകൾ തോൽപ്പിച്ചുകൊണ്ട് സെമിഫൈനലിൽ ഇടം നേടിയിരുന്നു.

ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ യുവതാരം നേടിയ ഒളിമ്പിക് ഗോൾ (കോർണർ കിക്കിൽ നിന്നും നേരിട്ട് നേടുന്ന ഗോൾ) ആരാധകരെ അമ്പരപ്പിക്കുന്നതാണ്. കോർണർ കിക്ക് എടുത്ത താരം എതിർ ടീമിന്റെ പോസ്റ്റിലേക്ക് നേരിട്ട് എത്തിക്കുമ്പോൾ തടയാൻ എതിർടീം താരങ്ങൾക്ക് കഴിഞ്ഞില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 18 ടീം താരം നേടിയ ഒളിമ്പിക് ഗോൾ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഗോൾ വീഡിയോ ഇതാ :

വീഡിയോ – ഇഷ്ട ഭക്ഷണങ്ങൾ പറഞ്ഞ് ഞെട്ടിച്ച് ഇവാൻ, പരിപാടി കളറാക്കി ആശാനും പിള്ളേരും

14 ദിവസം മുമ്പ് അനുമതി വാങ്ങണം; ഫിഫയുടെ നിയമം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി