in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഗോകുലവും മാസാണ് മരണമാസ്🔥കേരളത്തിന്റെ പവർ💥

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻസ് പിന്തുണയുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ഫാൻസ് കേരളത്തിൽ തന്നെയായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങൾക്കും സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തുന്നത് പതിനായിരക്കണക്കിന് പേരാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന ഫാൻസ് പിന്തുണയെ പോലെ തന്നെ ഐലീഗിലും കേരള ടീമിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. രണ്ടുതവണ ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളക്കാണ് ഈ സീസണിലും മികച്ച ഫാൻസ് പിന്തുണയോടെ തുടക്കം ലഭിക്കുന്നത്.

ഐ ലീഗ് സീസൺ ആരംഭിച്ചു ഏതാനും ദിവസങ്ങൾ പിന്നീടവെ ഇതുവരെയുള്ള ശരാശരി കാണികളുടെ കണക്ക് പരിശോധിക്കുകയാണെങ്കിൽ രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്തൻ ക്ലബ്ബ് മുഹമ്മദൻസിന് 5000-ത്തിനടുത്താണ് ശരാശരി കാണികളുടെ കണക്ക്. എന്നാൽ ഒന്നാം സ്ഥാനത്തുള്ള ഗോകുലം കേരളക്ക് ശരാശരി പിന്തുണ 20,000-നടുത്താണ്.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോകുലം കേരള ഐ ലീഗിലെ പ്രമുഖ ടീമാണ്. വനിതാ വിഭാഗത്തിലും ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചിരുന്നു. ഇത്തവണ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ട് അടുത്ത തവണ ഐ എസ് എൽ അരങ്ങേറ്റം കുറിക്കാനാണ് ഗോകുലം കേരളയുടെ ശ്രമങ്ങൾ.

യ്യാ മോനെ… തീ കളി🔥; ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോണിൽ പോയ താരങ്ങളുടെ പ്രകടനം കണ്ടോ… ഗംഭീരം തന്നെ💥

ഇന്ത്യൻ ഫുട്‍ബോളിൽ അപ്രതീക്ഷ നീക്കങ്ങൾ ജനറൽ സെക്രട്ടറിയെ പുറത്താക്കി