കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അക്കാദമയിലൂടെ വളർന്ന് വരുന്ന താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നും വമ്പൻ സൈനിംഗുകൾക്ക് പുറകെ പോകാതെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിൽ താരങ്ങളെ വളർത്തിയെടുക്കുന്നു എന്നുമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് പല ഘട്ടങ്ങളിലും തള്ളിയ പ്രധാന തള്ള്. എന്നാലിപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റിന്റെ ആ തള്ളും പൊളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എഐഎഫ്എഫ് ഇന്ത്യൻ ഫുട്ബോളിലെ അക്കാദമി അക്രഡിറ്റേഷൻ പ്രഖ്യാപിച്ചിരുന്നു. ക്ലബ്ബുകൾ യൂത്ത് ഡെവലെപ്മെന്റിനായി ചെയ്യുന്ന സൗകര്യങ്ങൾ, സ്വന്തം നാട്ടിൽ നിന്നുള്ള താരങ്ങളെ അക്കാദമിയിലൂടെ വളർത്തിയെടുക്കൽ, അക്കാദമി താരങ്ങൾക്ക് സീനിയർ ടീം അരങ്ങേറ്റത്തിനുള്ള സാദ്ധ്യതകൾ തുടങ്ങീ ഒട്ടനവധി ഘടകളുടെ അടിസ്ഥാനത്തിലാണ് എഐഎഫ്എഫ് അക്കാദമി അക്രഡിറ്റേഷൻ പ്രഖ്യാപിച്ചത്.
എഐഎഫ്എഫ് പ്രഖ്യാപിച്ച അക്കാദമി അക്രഡിറ്റേഷന്റെ ആദ്യഘട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടെങ്കിലും എഐഎഫ്എഫ് ബ്ലാസ്റ്റേഴ്‌സ് അക്കാക്കാദമിക്ക് നൽകിയ റേറ്റിങ് ഒരൊറ്റ സ്റ്റാർ മാത്രമാണ്. ഐഎസ്എല്ലിൽ നിന്നും അഞ്ച് ക്ലബ്ബുകൾക്ക് മാത്രമേ ആദ്യഘട്ട അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളൂ. എന്നാൽ കേരളത്തിൽ നിന്നുള്ള മറ്റൊരു പ്രൊഫഷണൽ ക്ലബായ ഗോകുലം കേരളയ്ക്ക് ത്രീ സ്റ്റാർ ലഭിച്ചിട്ടുണ്ട്.
ബംഗളുരു എഫ്സി, റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്സ് എന്നീ രണ്ട് ക്ലബ്ബുകൾക്ക് മാത്രമാണ് ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചത്. പഞ്ചാബ് എഫ്സിയ്ക്ക് ഫോർ സ്റ്റാർ ലഭിച്ചിട്ടുണ്ട്. മുംബൈ സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, എന്നിവർക്കൊപ്പം കേരളത്തിൽ നിന്നും ഗോകുലം കേരളാ എഫ്സി, പറപ്പൂർ എഫ്സി എന്നിവർക്കും ത്രീ സ്റ്റാർ ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നും ഒട്ടനവധി താരങ്ങളെ ഗോകുലം വളർത്തി കൊണ്ട് വരുന്നുണ്ട്. ഓരോ സീസണിലും ഗോകുലം അക്കാദമിയിൽ നിന്നും 30 ശതമാനം താരങ്ങൾക്ക് സീനിയർ ടീമുകളിലേക്ക് അവസരം ലഭിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളൊക്കെ ഗോകുലത്തിന് ത്രീ സ്റ്റാർ ലഭിക്കാൻ കാരണമായി. കേരളത്തിൽ നിന്നുള്ള മറ്റൊരു ക്ലബായ ഡോൺ ബോസ്‌കോ വടുതലയ്ക്ക് റ്റൂ സ്റ്റാർ ലഭിച്ചിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിന് ആകെ ഒറ്റ സ്റ്റാർ മാത്രമാണ് ലഭിച്ചത്.
List of academies who secured AIFF Accreditation for 2024-25 season