കേരളാ ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗുകളെ പറ്റി ഔദ്യോഗിക വിവരങ്ങൾ കാത്ത് കാത്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മടുത്തെങ്കിലും അനൗദ്യോഗിക സൈനിംഗുകൾ ബ്ലാസ്റ്റേഴ്സിൽ നടക്കുന്നുണ്ട്. അത്തരത്തിലൊരു വാർത്ത തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ALSO READ: ഊതിക്കാച്ചിയ പൊന്നിനെ ബ്ലാസ്റ്റേഴ്‌സ് വിറ്റഴിക്കുമോ; പ്രതിരോധ താരത്തിനായി ഐ ലീഗ് ക്ലബ്ബുകൾ രംഗത്ത്
കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിലേക്ക് മറ്റൊരു സൈനിങ് കൂടി നടത്തിയതായി റിപ്പോർട്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പറപ്പൂർ എഫ്സിയുടെ അക്കാദമി താരം ജഗനാഥ് ജയനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
ALSO READ: സ്റ്റാറേയുടെ പരാമർശത്തിന് പിന്നാലെ മലയാളി താരത്തിനെതിരെ സൈബർ അറ്റാക്ക്
റിസേർവ് സ്‌ക്വാഡിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ സൈനിങാണിതെന്നാണ് കരുതപ്പെടുന്നത്. കേരളാ അണ്ടർ 20 ടീമിന്റെ നായകൻ കൂടിയായിരുന്നു ജഗനാഥ്. അതിനാൽ ഒരു കേരളാ ടാലന്റ് എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.
ALSO READ: എന്റമ്മോ ഇജ്ജാതി ഗോൾ; ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് കിടിലൻ താരത്തെ
നേരത്തെ റിസേർവ് സ്‌ക്വാഡിലേക്ക് കൊൽക്കത്തയിൽ നിന്ന് സുബൽ റ്റുടു എന്ന 19 കാരനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അണ്ടർ 20 കേരളാ ടീമിന്റെ നായകനെയും കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
അതേ സമയം സീനിയർ സ്‌ക്വാഡിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനങ്ങൾ വൈകുകയാണ്. ടീമിലെത്തിയെന്ന് ഏറെക്കുറെ ഉറപ്പിക്കാൻ കഴിയുന്ന നോഹ സദോയിയുടെ സൈനിങ് പോലും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.