in , , ,

LOVELOVE

പുതിയൊരു താരത്തെ കൂടി സ്‌ക്വാഡിൽ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ ഏഴാം മത്സരത്തിന് ഇന്ന് മുംബൈ സിറ്റി എഫ്സിക്കെതിരെ ഇറങ്ങുകയാണ്. ഇന്ന് രാത്രി 7:30 ന് മുംബൈയുടെ തട്ടകത്തിലാണ് മത്സരം. ഈ മത്സരത്തിന് മുന്നോടിയായി ഒരു താരത്തെ കൂടി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഈ പുതിയ നിയമനത്തിൽ ആരാധകർ അത്ര സന്തോഷിക്കണ്ട എന്ന സൂചന കൂടിയുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 ഗോൾ കീപ്പർ അൽ സാബിത്തിനെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പുതുതായി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുംബൈയ്ക്കെതിരായ മത്സരത്തിനായി മുംബൈയിലേക്ക് തിരിച്ച ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലും താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഈ നീക്കം ബ്ലാസ്റ്റേഴ്‌സ് സന്തോഷം നൽകുന്ന ഘടകമല്ല. കാരണം ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിങ് ഡിപ്പാർട്ടുമെന്റിൽ പരിക്കിന്റെ പ്രശ്നമുണ്ടെന്നാണ് ഈ നിയമനം വ്യക്തമാക്കുന്നത്. നേരത്തെ സച്ചിൻ സുരേഷിന് പരിക്കേറ്റ സാഹചര്യത്തിൽ മറ്റൊരു റിസേർവ് ടീം ഗോൾ കീപ്പറായ ജസീമിനെയും ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു.

വീണ്ടും പുതിയൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉൾപ്പെടുത്തുമ്പോൾ മറ്റൊരു ഗോൾ കീപ്പർ കൂടി പരിക്കിന്റെ പിടിയിലാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ചിലപ്പോൾ നോറ ഫെർണാണ്ടസിനായിരിക്കാം പരിക്ക്. കാരണം നോറ ബംഗളുരുവിനെതിരായ മത്സരത്തിൽ സൈഡ് ബെഞ്ചിൽ പോലുമില്ലായിരുന്നു. നോറയുടെ അസാനിധ്യത്തിൽ പുതിയ ഗോൾ കീപ്പർ ജസീം ആയിരുന്നു സൈഡ് ബെഞ്ചിൽ ഇരുന്നത്.

പുതിയൊരു താരത്തെ കൂടി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് ഡിപ്പാർട്മെന്റിൽ പരിക്ക് കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് മനസിലാക്കാൻ സാധിക്കും.

ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തിൽ; എതിരാളികൾ കരുത്തന്മാർ, പരിക്കുകൾ വില്ലനായേക്കും…

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി; മുംബൈക്കെതിരെ വിദേശ സൂപ്പർ താരം കളിക്കില്ല…