കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്ക് അൽപ്പം സന്തോഷവും അതുപോലെ ആശങ്കയും സമ്മാനിക്കുന്ന ഒരു ട്രാൻസ്ഫർ അപ്ഡേറ്റ് ആണ് ഇന്ന് പുറത്തുവന്നത്. എഫ്സി ഗോവയുമായി സ്വാപ് ഡീൽ നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാവുന്നുണ്ടെന്നാണ് അപ്ഡേറ്റ്.
എഫ്സി ഗോവയിൽ നിന്നുമൊരു താരത്തെ സ്വന്തമാക്കി അതിനു പകരം തങ്ങളുടെ ഒരു താരത്തെ എഫ്സി ഗോവയിലേക്ക് വിട്ടുകൊടുക്കാൻ ചർച്ചകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിട്ടുകൊടുക്കുന്ന താരം ആരായിരിക്കും എന്നൊരു സംശയമാണ് ആരാധകർക്കുള്ളത്.
ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള കരാർ അവസാനിക്കുന്ന ആരാധകപ്രിയതാരമായ പൂട്ടിയയെയാകുമോ എഫ്സി ഗോവയുമായുള്ള സ്വാപ് ഡീലിൽ ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നത് എന്നൊരു ആശങ്ക ഫാൻസിനിടയിൽ നിലനിൽക്കുന്നുണ്ട്.
സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുമെങ്കിലും ഇതുവരെയും താരം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാത്തതാണ് ഇത്തരമൊരു ആശങ്കക്ക് വഴി വെക്കാൻ കാരണം.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മിഡ്‌ഫീൽഡിലെ അവിഭാജ്യ താരമായി മാറിയ പൂട്ടിയ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടമായിരിക്കും, അതേസമയം പൂട്ടിയ പോകുമെന്നത് ഉറപ്പ് പറയാനാവില്ല, കൂടാതെ സീസൺ അവസാനിക്കുന്നതിന് മുൻപ് പൂട്ടിയ ക്ലബ്ബുമായി കരാർ പുതുക്കുമെന്ന പ്രതീക്ഷ ആരാധകരിലുണ്ട്.
എഫ്സി ഗോവയുമായി ബ്ലാസ്റ്റേഴ്‌സ് നടത്താൻ ആലോചിക്കുന്ന സ്വാപ് ഡീലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ട്രാൻസ്ഫർ നീക്കത്തിന് ജനുവരിയിൽ തയ്യാറാകാനും സാധ്യതകൾ അവശേഷിക്കുന്നുണ്ട്.