in

വീണ്ടും ലോൺ; ഐ ലീഗ് ക്ലബ്ബുകളുമായി ചർച്ച നടത്തി ബ്ലാസ്റ്റേഴ്‌സ്

രാഹുൽ കെപി ഇത്തവണയും ടീമിൽ തുടരും. രാഹുലിനെ വിൽക്കാനുള്ള നീക്കം ക്ലബ് നടത്തിയിരുന്നു. എന്നാൽ ഈ നീക്കം വിജയിക്കാതെ വരികയും രാഹുൽ ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പാവുകയും ചെയ്ത സാഹചര്യത്തിലാണ് ബികാശിനെ വീണ്ടും ലോണിൽ അയക്കുന്നത് എന്നാണ് സൂചനകൾ.

കേരളാ ബ്ലാസ്റ്റേഴ്‌സ് യുവതാരം ബികാഷ് സിങ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ കളിച്ചേക്കില്ല. താരത്തെ ക്ലബ് ലോൺ അടിസ്ഥാനത്തിൽ കൈമാറാൻ ശ്രമിക്കുന്നതായാണ് വിവരങ്ങൾ. ഐ ലീഗിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാൻ ശ്രമിക്കുന്നത്.

3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഐ ലീഗിലേക്ക് അയച്ചേക്കും; പോകുക പുതിയ ടീമിലേക്ക്

ചില ഐലീഗ് ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തിയെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. അതേ സമയം രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കിയ താരത്തെ സീനിയർ ടീമിൽ ഒരൊറ്റ അവസരം പോലും കൊടുക്കാതെ തുടർച്ചായി രണ്ടാം സീസണിലും ലോണിൽ അയക്കുന്നതിൽ ആരാധകർക്ക് വിയോജിപ്പുണ്ട്.

ഡ്യൂറണ്ട് കപ്പ് ദുരന്തമാവാൻ കാരണം ബ്ലാസ്റ്റേഴ്സിന്റെ ആ ഒരൊറ്റ സ്ട്രാറ്റജി

കഴിഞ്ഞ സീസണിലാണ് താരത്തെ ട്രാവു എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കുന്നത്. ആദ്യ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഐ ലീഗ് ക്ലബ്ബായിരുന്ന മൊഹമ്മദൻസിലേക്ക് ലോണിൽ അയക്കുകയായിരുന്നു. ആ സീസണിൽ മൊഹമ്മദൻസിനെ ഐ ലീഗിൽ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് താരം വഹിച്ചിട്ടുണ്ട്.

നോഹ സദോയിയ്ക്ക് പരിക്ക്

ലോൺ കാലാവധിക്ക് ശേഷം താരം വീണ്ടും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ തിരിച്ചെത്തുകയും പ്രീ സീസൺ മത്സരങ്ങളിലടക്കം പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ താരത്തിന് ഒരൊറ്റ അവസരം പോലും ലഭിച്ചിരുന്നില്ല.താരത്തെ തുടർച്ചയായ രണ്ടാം സീസണിലും ലോണിൽ അയക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.

ഐഎസ്എൽ ഫിക്സർ പുറത്ത്; ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഇപ്രകാരം

അതേ സമയം രാഹുൽ കെപി ഇത്തവണയും ടീമിൽ തുടരും. രാഹുലിനെ വിൽക്കാനുള്ള നീക്കം ക്ലബ് നടത്തിയിരുന്നു. എന്നാൽ ഈ നീക്കം വിജയിക്കാതെ വരികയും രാഹുൽ ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പാവുകയും ചെയ്ത സാഹചര്യത്തിലാണ് ബികാശിനെ വീണ്ടും ലോണിൽ അയക്കുന്നത് എന്നാണ് സൂചനകൾ.

രണ്ട് താരങ്ങളുടെ കരിയർ രക്ഷിച്ചത് സഞ്ജു; ഇല്ലെങ്കിൽ കട്ടഫ്ലോപ്പായേനെ..

ലാസ്റ്റ് മിനുട്ട് കോൾ; സൂപ്പർ താരത്തെ ടീമിലേക്ക് തിരിച്ച് വിളിച്ച് സ്കലോണി; കിടിലൻ നീക്കം