..
ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിച്ചുകൊണ്ട് ഇതിനകം തന്നെ കൊൽക്കത്തയിൽ വെച്ച് ആരംഭിച്ച ഇന്ത്യയിലെ പ്രധാന ടൂർണമെന്റുകളിലൊന്നായ ഡ്യുറണ്ട് കപ്പ് ടൂർണമെന്റിന് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലെ ചില താരങ്ങളെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്യാമ്പിലേക്ക് ഇത്തവണ ട്രയൽസിന് വന്ന നൈജീരിയൻ അണ്ടർ 20 താരമായ ഇമ്മാനുവൽ ജസ്റ്റിൻ എന്ന യുവതാരത്തിനെ ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
എന്നാൽ വരുന്ന ഐഎസ്എൽ സീസണിലേക്ക് വേണ്ടി താരത്തിനെ ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ഉറപ്പില്ല, ഇനിയും മൂന്നു വിദേശ താരങ്ങളുടെ സൈനിങ് ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കാൻ ബാക്കി നിൽക്കവേ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇമ്മാനുവൽ ജസ്റ്റിന് കഴിഞ്ഞാൽ ഐഎസ്എലിലേക്ക് കൂടി താരത്തിനെ രജിസ്റ്റർ ചെയ്യുന്ന കാര്യം ബ്ലാസ്റ്റേഴ്സ് പരിഗണിച്ചേക്കും.
മുന്നേറ്റ നിരയിൽ സ്ട്രൈക്കർ ആയി കളിക്കുന്ന ഈ നൈജീരിയൻ താരത്തിൽ നിന്നും കിടിലം പ്രകടനമാണ് ആരാധകർ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ നിന്നും പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് ട്രയൽസിന് വന്ന താരത്തിന് സീനിയർ ടീമിലേക്ക് ഐഎസ്എൽ സീസണിന് വേണ്ടി ഇടം നേടാൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം ആയിരിക്കും ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ്.